തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ വൃശ്ചികോത്സവത്തിന് 29ന് കൊടിയേറ്റും. എട്ട് നാളുകൾ രാവും പകലും ഭക്തിയുടെയും കലാസൗകുമാര്യങ്ങളുടെയും സംഗമഭൂമിയാകും തൃപ്പൂണിത്തുറ. കൊടിയേറ്റ് ദിനത്തിലെ ബ്രഹ്മകലശത്തിനായി മുളയിടലോടെ ശനിയാഴ്ച ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി.
പ്രശസ്തരായ സംഗീതജ്ഞരും വാദ്യപ്രമാണിമാരും കഥകളി, ഓട്ടം തുള്ളൽ ആചാര്യന്മാരും ഗജരാജന്മാരുമാണ് ഉത്സവത്തിൽ പങ്കെടുക്കുന്നത്. ഇക്കുറി കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഉത്സവം. ഭക്തരെ ഉൾപ്പെടുത്തി വളന്റിയർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ദേവസ്വം തൃപ്പൂണിത്തുറ അസി. കമ്മിഷണർ യഹുൽദാസും ദേവസ്വം ഓഫീസർ രഘുരാമനും നേതൃത്വം നൽകും. ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ നിന്നായി മുപ്പതോളം ജീവനക്കാരും ഉത്സവ ഡ്യൂട്ടിക്കുണ്ടാകും.
ചെണ്ടമേളം
29ന് : പഴുവിൽ രഘുമാരാർ
30ന് : പെരുവനം പ്രകാശൻ മാരാർ
1ന് : തിരുവല്ല രാധാകൃഷ്ണൻ മാരാർ
2ന് : പെരുവനം കുട്ടൻമാരാർ
3ന് : ചെറുശേരി കുട്ടൻമാരാർ
4ന് : പെരുവനം സതീശൻമാരാർ
5ന് : കിഴക്കൂട്ട് അനിയൻ മാരാർ
6ന് : ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ
സംഗീതക്കച്ചേരി
29ന് : എം.എസ്.മുരളി ചെന്നൈ
30ന് :കല്യാണപുരം എസ്. അരവിന്ദ്
1ന് : ശ്രീവത്സൻ ചെന്നൈ
2ന് : ലാൽഗുഡി ജി.ജെ.ആർ. കൃഷ്ണൻ & ലാൽഗുഡി വിജയലക്ഷ്മി (വയലിൻ)
3ന് : കെ.ഭരത് സുന്ദർ
4ന് : അക്കരെ സുബ്ബലക്ഷ്മി ആൻഡ് സ്വർണലത
5ന് : സഞ്ജയ് സുബ്രഹ്മണ്യം
6ന് : മുടികൊണ്ടാൻ രമേശ് (വീണ)
കഥകളി
29ന് : നളചരിതം, നരകാസുരവധം
30ന് : കചദേവയാനി, കിരാതം
1ന് : കിർമ്മീരവധം, ബകവധം
2ന് : സന്താനഗോപാലം, പ്രഹ്ളാദചരിതം
3ന് : ബാണയുദ്ധം, നളചരിതം, ദക്ഷയാഗം
4ന് : രുഗ്മിണി സ്വയംവരം, കീചകവധം
5ന് : ദുര്യോധനവധം
(സദയം കൃഷ്ണൻകുട്ടി, ഫാക്ട് പത്മനാഭൻ, കലാമണ്ഡലം ബാലസുബ്രഹ്മണ്യം, കലാമണ്ഡലം കൃഷ്ണകുമാർ, ആർ.എൽ.വി രാധാകൃഷ്ണൻ തുടങ്ങിയവരാണ് അരങ്ങിലെത്തുക.)
ആനയെഴുന്നള്ളിപ്പ് പ്രതിസന്ധിയിൽ
ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി മാർഗനിർദേശങ്ങളുള്ളതിനാൽ 15 ആനകളുടെ നിത്യവുമുള്ള എഴുന്നള്ളിപ്പ് പ്രതിസന്ധിയിലാണ്. നിയമപ്രശ്നങ്ങൾ മറികടക്കാനുള്ള നടപടികളിലാണ് ബോർഡ്. ചിറക്കൽ കാളിദാസൻ, പാമ്പാടി രാജൻ, തിരുവമ്പാടി ചന്ദ്രശേഖരൻ. ഈരാറ്റുപേട്ട അയ്യപ്പൻ തുടങ്ങിർ 33 ഗജരാജന്മാരാണ് ഉത്സവത്തിനെത്തുക.
Discussion about this post