കൊല്ലം : പൂജ ബമ്പറിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാഗ്യശാലി ദിനേശ് കുമാർ. സേവാഭാരതിയിൽ പൂർണ വിശ്വാസമുണ്ടെന്നും നിർധനരായ കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സേവാഭാരതി നടത്തിയ സേവന പ്രവർത്തനങ്ങൾ എനിക്ക് അറിയാം. ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവരെ സഹായിക്കാനായി മാറ്റി വയ്ക്കും. സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്കായി നൽകും.. ഞാൻ നൽകുന്ന തുക അർഹതപ്പെട്ടവരിലേക്ക് എത്തുമെന്ന വിശ്വാസമുണ്ട്’ – ദിനേശ് കുമാർ പറഞ്ഞു.
ബംപര്‍ സ്ഥിരമായെടുക്കുമെന്നതാണ് രീതിയെന്ന് ദിനേശ് കുമാര്‍ പറഞ്ഞു. ചെറിയ ടിക്കറ്റെടുക്കാറില്ല. ബംപര്‍ ടിക്കറ്റ് 10 എണ്ണം ഒന്നിച്ചെടുത്തും. അത് അച്ഛനും അമ്മയ്ക്കും കുടുംബക്കാര്‍ക്കുമായി വീതിച്ചു നല്‍കും. ഇത്തവണ പത്ത് ടിക്കറ്റ് മാത്രമാണ് എടുത്തത്. മുഴുവന്‍ എടുത്തതും കൊല്ലത്തെ ഏജന്‍സിയില്‍ നിന്നാണ്’ ദിനേശ് കുമാര്‍ പറഞ്ഞു.
കരുനാഗപ്പള്ളിയിൽ ഫാം നടത്തിവരികയാണ് ദിനേശ് കുമാർ. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് അദ്ദേഹം ലോട്ടറി സെന്ററിലേക്കെത്തിയത്. നവംബർ 22-ാം തീയതിയാണ് ദിനേശ് കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നും ടിക്കറ്റെടുത്തത്. 10 ടിക്കറ്റുകളിൽ ഒന്നായ JC 325526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടി അടിച്ചത്.
Discussion about this post