ആലുവ: 40 വർഷത്തിലധികമായി ആലുവ കേന്ദ്രമായി പുസ്തക പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായ ബാലസാഹിതീ പ്രകാശൻ, ബാലസാഹിത്യ രചയിതാക്കൾക്കായി ദ്വദിന ശില്പശാല സംഘടിപ്പിക്കുന്നു.
2025 ജനുവരി 25,26 തീയതികളിലായി ചെറുതുരുത്തിയിലെ പഴയ കലാമണ്ഡലത്തിലാണ് ശില്പശാല നടക്കുന്നത്. ശില്പശാലയിൽ പ്രമുഖ ബാലസാഹിത്യകാരന്മാർ നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു. ശില്പശാലയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോ ഡേറ്റ സഹിതം ഡിസംബർ 28 ന് മുൻപ് അപേക്ഷിക്കേണ്ടതാണ്.
വിലാസം: സെക്രട്ടറി, ബാലസാഹിതീ പ്രകാശൻ, കേശവസ്മൃതി, ചിത്രാ ലെയിൻ, പാലസ് റോഡ്, ആലുവ 683101, ഫോൺ 9447 084 533, 9895 032 627, ഇമെയിൽ : [email protected]
Discussion about this post