കൊച്ചി: ബംഗ്ലാദേശിലെ മതമൗലികവാദ ഭരണകൂടം ഹിന്ദു, ക്രിസ്ത്യന്‍, ബൗദ്ധ, സിഖ് സമൂഹങ്ങള്‍ക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക മനുഷ്യാവകാശ ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ സെമിനാറുകള്‍ നടക്കും. ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ് സെമിനാറുകള്‍.
തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്‌കൃതിഭവനില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന സെമിനാറില്‍ ഡോ.ടി.പി. ശ്രീനിവാസന്‍, ഡോ. മുഹമ്മദ് ഫക്രുദീന്‍ അലി, ജി.കെ. സുരേഷ്ബാബു, ഡോ. മോഹന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.
കോഴിക്കോട് ശിക്ഷക് സദനില്‍ വൈകിട്ട് 5.30ന് നടക്കുന്ന സെമിനാറില്‍ സ്വാമി ചിദാനന്ദപുരി, ഡോ. കെ. ജയപ്രസാദ്, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, എ.പി.അഹമ്മദ്, അഡ്വ. എം.എസ്. സജി എന്നിവര്‍ സംസാരിക്കും.കണ്ണൂര്‍ ഐഎംഎ ഹാളില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാറില്‍ റിട്ട. ജില്ലാ ജഡ്ജി എ.എം നിസാര്‍ അധ്യക്ഷനാകും. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.എം.കെ. രഞ്ജിത്ത് വിഷയം അവതരിപ്പിക്കും.
ഫീനിക്‌സ് കോളജ് പ്രിന്‍സിപ്പല്‍ ചൂര്യയി ചന്ദ്രന്‍ മാസ്റ്റര്‍, ദല്‍ഹി സര്‍വകലാശാലാ മലയാളം വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ്, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍, ഒ.എം. സജിത്ത് എന്നിവര്‍ സംസാരിക്കും.
വയനാട് കല്പ്പറ്റ കൈനടി പദ്മപ്രഭ ഗ്രന്ഥാലയം ഹാളില്‍ വൈകിട്ട് അഞ്ചിനാണ് സെമിനാര്‍. വി.കെ. സന്തോഷ്‌കുമാര്‍, ഉണ്ണി ജോസഫ്, മുഹമ്മദ് കുരിക്കള്‍, ഇ.ഡി. വെങ്കിടേശന്‍, എം. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രയില്‍ വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ വിഷയം അവതരിപ്പിക്കും.
കൊല്ലത്ത് വൈകിട്ട് അഞ്ചിന് ആശ്രാമം പുള്ളിക്കട ചെറുകിട വ്യാപാരി അസോസിയേഷന്‍ ഹാളിലും ആറിന് ആയൂര്‍ എന്‍എസ്എസ് ഹാളിലുമാണ് സെമിനാര്‍.
Discussion about this post