കൊച്ചി: കൊച്ചി ബംഗ്ലാദേശ് മത ന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിൽ ബംഗ്ലാദേശിലെ മതമൗലികവാദ ഭരണകൂടം ഹിന്ദു, ക്രിസ്ത്യന്‍, ബൗദ്ധ, സിഖ് സമൂഹങ്ങള്‍ക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക മനുഷ്യാവകാശ ദിനത്തിൽ കൊച്ചിയിൽ വായ മൂടിക്കെട്ടി, ദീപം തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
കിരാതമായ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു വംശഹത്യ ലോകം തിരിച്ചറിയണം. അതിനോട് ലോക ജനത പ്രതികരിക്കണമെന്നും ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതി കൊച്ചി മഹാനഗരം ആവശ്യപ്പെട്ടു.
കൊച്ചി ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രധിഷേധത്തിൽ ആർ എസ് എസ് കൊച്ചി മഹാനഗർ സംഘചാലക് അഡ്വ. പി. വിജയകുമാർ, കാര്യവാഹ് വി എസ് രമേശ്, ഐക്യദാർഢ്യ സമിതി അംഗം സി. ജി രാജഗോപാൽ, രാഷ്‌ട്ര ധര്‍മ്മ പരിഷത്ത് സെക്രട്ടറി കെ. ലക്ഷ്മിനാരായണന്‍ തുടങ്ങിയവർ പങ്കെടുത്തു.
പെരുമ്പാവൂർ: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ “ബംഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശം ഉറപ്പു വരുത്തുക.. ബംഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങളുടെ വംശഹത്യ അവസാനിപ്പിക്കുക..” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് മനുഷ്യാവകാശ ദിനത്തിൽ പെരുമ്പാവൂർ ഗാന്ധിസ്ക്വയറിൽ പ്രതിഷേധ ദീപം തെളിയിച്ചു. പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി, ദീപം തെളിയിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ആർ എസ് എസ് വിഭാഗ് സമ്പർക്ക പ്രമുഖ് പി പി രാജൻ, ഖണ്ഡ് സംഘചാലക് എം ബി സുരേന്ദ്രൻ, മഹിള ഐക്യവേദി ജില്ല അദ്ധ്യക്ഷ ഡോ. വിജയകുമാരി, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
Discussion about this post