തൃശ്ശൂർ: സേവനം സ്വയംസേവകരുടെ സഹജ സ്വഭാവമാണെന്ന് സംഘത്തിന്റെ മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ അഭിപ്രായപ്പെട്ടു. ദേശീയ സേവാഭാരതിയുടെ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ പി. കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ. സുരേഷ് കുമാർ, തൃശ്ശൂർ ജില്ല പ്രസിഡന്റ് പി, എൻ ഉണ്ണിരാജൻ, പി എ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കേരളമൊട്ടാകെയുള്ള സേവന കേന്ദ്രങ്ങൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, ആശ്രയ കേന്ദ്രങ്ങൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയുടെ നമ്പറുകൾ സഹിതമാണ് കലണ്ടർ രൂപകല്പന ചെയ്തിട്ടുള്ളത്.
Discussion about this post