VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍: രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

VSK Desk by VSK Desk
30 December, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദ വിദ്യാപീഠത്തില്‍ നടക്കും.

സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷിക ദിനമായ ജനുവരി 22 ഉച്ചക്ക് ശേഷം 3 മണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് പരിസ്ഥിതി സംരക്ഷകന് സുഗതനവതി പുരസ്‌ക്കാരം നല്‍കി ആദരിക്കും. ആഘോഷ സമിതി അംഗവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ജനുവരി 19ന് വിദ്യാര്‍ത്ഥികള്‍ക്കായി ‘സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ‘സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങള്‍’ എന്ന വിഷയത്തില്‍ ഉപന്ന്യാസ മത്സരവും, സുഗത കുമാരിയെക്കുറിച്ച് കുട്ടികള്‍ക്ക് ശില്പശാലയും നടത്തും. ജനുവരി 21ന് ‘പൈതൃകവും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ ശില്പശാലയില്‍ ആറന്മുളപള്ളിയോടം, കണ്ണാടി, പടയണി, പമ്പാ നദി തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രദര്‍ശനവും ഉണ്ടായിരിക്കും. സുഗതകുമാരിയുടെ ജീവിത സംഭവങ്ങളെയും കവിതകളെയും കോര്‍ത്തിണക്കിക്കൊണ്ടു തയ്യാറാക്കുന്ന ‘സുഗതദര്‍ശന്‍’ എന്ന ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും.

സുഗതോത്സവത്തിന്റെ മുന്നോടിയായി ജനുവരി 11ന് മാലക്കര കൊച്ചുരാമന്‍ വൈദ്യരുടെ തറവാടു മുതല്‍ സുഗതകുമാരിയുടെ ജന്മഗൃഹം 23 പൈതൃകനടത്തം (ഹെരിറ്റേജ് വാക്ക്) സംഘടിപ്പിക്കുന്നതാണ് പമ്പാ നദിയുടെ തിരം വഴി വിവിധ പൈതൃക സങ്കേതങ്ങളെയുംസ്ഥലങ്ങളെയും സ്പര്‍ശിച്ചു കൊണ്ട് നടക്കുന്ന ഈ പഠന യാത്ര പ്രമുഖ സാംസ്‌ക്കാരിക പഠന ഗവേഷകനായ ഡോ.എം ജി.ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്യും നിയമസഭാ ചീഫ് വിപ്പ് എന്‍ ജയരാജ് അധ്യക്ഷത വഹിക്കും.

സുഗതകുമാരി നവതി ആഘോഷങ്ങള്‍ 2024 ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കല്‍ക്കത്ത, പാനാജി, ഡല്‍ഹി, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സുഗത സ്മൃതിസദസ് നടത്തുകയുണ്ടായി. ‘സുഗതം വിശ്വമയം’ എന്ന പേരില്‍ ഡോ.എം.വി.പിള്ളയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ആസ്‌ട്രേലിയ, ഹൂസ്റ്റണ്‍, തുടങ്ങി ഒട്ടേറെ വിദേശരാജ്യങ്ങളില്‍ സുഗത നവതി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

കേരളത്തിലെ സ്‌ക്കൂളുകളില്‍ 90 വൃക്ഷത്തൈകള്‍ വീതം വെച്ച് പിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ എന്ന സുഗതസൂക്ഷ്മവനംപദ്ധതി വിജയകരമായി നടന്നു വരുന്നു. 120 സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള സമ്മതപത്രം ആറന്‍മുളയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ സ്‌ക്കൂള്‍ അധികൃതര്‍ കൈമാറും.ആഘോഷ സമിതി ഭാരവാഹികളായ കുമ്മനം രാജശേഖരന്‍, സൂര്യകൃഷ്ണമൂര്‍ത്തി, ആര്‍ട്ടിസ്സ് ഡോ.ജി.ശങ്കര്‍, ഡോ. സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

പൗരധർമ്മം പ്രചരിപ്പിക്കുന്നതിനായി യുവയുടെ റീൽസ് മത്സരം; നവംബർ 5 വരെ എൻട്രികൾ അയക്കാം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies