ചങ്ങനാശ്ശേരി: രാഷ്ട്രീയ സ്വയംസേവക സംഘം ചങ്ങനാശ്ശേരി ഖണ്ഡ് പെരുന്നയിൽ നിർമ്മിച്ച പുതിയ കാര്യാലയത്തിന്റെ സമർപ്പണം ഫെബ്രുവരി 9 ഞായറാഴ്ച സഹസർകാര്യവാഹ് അതുൽ ലിമയെ നിർവ്വഹിച്ചു. സഭാഗൃഹത്തിൽ ക്രമീകരിച്ച നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ അനാച്ഛാദനം പ്രാന്ത സംഘചാലക് എം.എസ്. രമേശൻ നിർവ്വഹിച്ചു. കൃഷ്ണൻ നായർ, ഷണ്മുഖവിലാസം, പെരുന്നയുടെ സ്മരണയിൽ ആരംഭിച്ച പരമേശ്വർജി പഠനകേന്ദ്രം ഗ്രന്ഥശാലയുടെ ഉദ്ഘാടനം സീമാജാഗരൺ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു. ഗ്രന്ഥശാലയിലേക്ക് കൃഷ്ണൻനായരുടെ കുടുംബം സമർപ്പിച്ച പുസ്തകങ്ങൾ കുരുക്ഷേത്ര പ്രകാശൻ മാനേജിങ് ഡയറക്ടർ കാ ഭാ സുരേന്ദ്രൻ ഏറ്റു വാങ്ങി. കാര്യാലയ മുറ്റത്തെ തുളസിത്തറയിൽ വി. കെ. വിശ്വനാഥൻ (സാമാജിക സമരസത പ്രാന്ത സംയോജക്)
തുളസി തൈ നട്ടു. പി. ആർ. ശശിധരൻ (ക്ഷേത്രീയ കാര്യകാരി സദസ്യൻ), ടി വി പ്രസാദ് ബാബു (പ്രാന്ത കാര്യവാഹ്), എസ്. സുദർശൻ (പ്രാന്ത പ്രചാരക്),സി. സി സെൽവൻ (പ്രാന്ത സമ്പർക്ക പ്രമുഖ്), കാ ഭാ സുരേന്ദ്രൻ (കുരുക്ഷേത്ര പ്രകാശൻ മാനേജിങ് ഡയറക്ടർ), പി. ആർ സജീവ് (പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ്), കെ. വി രാജീവ് (സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി) എന്നിവർ ഫലവൃക്ഷ തൈകൾ നട്ടു.
തുടർന്നു നടന്ന സമ്മേളനത്തിൽ ചങ്ങനാശ്ശേരി സഞ്ജീവനി ആശുപത്രിയിലെ ഡോക്ടർ വിഷ്ണു വി നായർ അദ്ധ്യക്ഷത വഹിക്കുകയും മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരിണി സ്വാമിനി വിശ്വപ്രിയാമൃതചൈതന്യ അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്തു. പ്രാന്ത സംഘചാലക് എം.എസ്. രമേശൻ സർ, പ്രാന്ത കാര്യവാഹ് ടി. വി. പ്രസാദ് ബാബു, പ്രാന്ത സഹ കാര്യവാഹ് കെ. ബി. ശ്രീകുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഖണ്ഡ് സംഘചാലക് പി. ഡി. ബാലകൃഷ്ണൻ, ഖണ്ഡ് സഹ കാര്യവാഹ് സുമീഷ് കുമാർ, ഖണ്ഡ് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് വി. സന്ദീപ് എന്നിവർ സംസാരിച്ചു.
തുടർന്ന് ശിവപാർവ്വതി തിരുവാതിര സംഘം ശാസ്താംകോയിക്കലിന്റെയും, ബോധിനി വിദ്യാർത്ഥിനി സംഘം ശാസ്താംകോയിക്കലിന്റെയും തിരുവാതിരയും ഹരിസ്വാമി നയിച്ച മഹാമായാ ഭജൻസ് കുറിച്ചിയുടെ ഭജനയും നടന്നു.
തുടർന്നു വൈകുന്നേരം വിവിധ ബാലഗോകുലങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും രതീഷ് ടി. നയിച്ച സൂര്യകാലടി ഭജന മണ്ഡലിയുടെ ഭജനയും നടന്നു.
Discussion about this post