കോതമംഗലം: എം ജി സർവ്വകലാശാല കലോത്സവത്തിൽ നങ്ങ്യാർ കൂത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തൃക്കാരിയൂർ സ്വദേശി അപർണ്ണ വിജയനെ സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജിലെ ബി എസ് സി സൈബർ ഫോറെൻസിക് മൂന്നാം വർഷ വിദ്യാർത്ഥിനിയായ അപർണ്ണ ഇതിനു മുമ്പ് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും നങ്ങ്യാർ കൂത്തിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘം എറണാകുളം വിഭാഗ് പ്രചാർ പ്രമുഖും, സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയുമായ പി. ജി സജീവ്, ജോയിന്റ് സെക്രട്ടറി പി.ജി ബിജു , രാഷ്ട്രീയ സ്വയംസേവക സംഘം കോതമംഗലം ഖണ്ഡ് കാര്യവാഹ് സി.എം ദിനൂപ് എന്നിവർ ചേർന്ന് അപർണക്ക് ഉപഹാരം സമർപ്പിച്ചു.
പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്ന അപർണ്ണ ചെറുപ്പം മുതൽ കലാരംഗത്ത് സജീവമാണ്. തൃക്കാരിയൂർ വണ്ടാനത്തിൽ വീട്ടിൽ പി.ജി. വിജയൻ- ഷീല വിജയൻ ദമ്പതികളുടെ മകളായ അപർണ രാഷ്ട്ര സേവികാ സമിതി തൃക്കാരിയൂർ ശാഖയുടെ ചുമതലയും വഹിക്കുന്നുണ്ട്.
Discussion about this post