പത്തനം തിട്ട : സാധാരണജനങ്ങൾക്ക് നീതീ ലഭ്യമാകുന്നതിന് കോടതിയെ സമീപിക്കുന്നത് അപ്രാപ്യമായ തരത്തിൽ കോടതിഫീസുകൾ യാതൊരു ധാർമ്മികമായ കാഴ്ചപ്പാടുമില്ലാതെ അമിതമായി വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ ഭാരതീയ അഭിഭാഷക പരിഷത്ത് പത്തനംതിട്ട മിനിസിവിൽസ്റ്റേഷനിൽ പ്രതിഷേധ ധർണനടത്തി. അഭിഭാഷകപരിഷത്ത് പത്തനംതിട്ട യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. ഷീബ സി.വൈ അദ്ധ്യക്ഷതവഹിച്ച പ്രതിഷേധധർണ്ണ ജില്ലാ പ്രസിഡൻ്റ് അഡ്വ. ഡി.രാജഗോപാൽ ഉൽഘാടനം ചെയ്തു.
എല്ലാ ആശ്രയവും നഷ്ടപ്പെട്ട് കോടതിയെ ആശ്രയിച്ചിരുന്ന സാധാരണ മനുഷ്യരുടെ അപ്പച്ചട്ടിയിൽ കൈയിട്ടുവാരുന്ന പ്രവണതയാണ് സർക്കാർ നയം. മനുഷ്യജീവിതം ദുസ്സഹമാകുന്നതരത്തിലുള്ള ഇത്തരത്തിലുള്ള സർക്കാർ സമീപനം ഉടനടി മാറ്റണമെന്ന് അഡ്വ. അനിൽ പി.നായർ പറഞ്ഞു. ജ
നങ്ങളോട് എന്തും ആകാം ഇവിടെ ആരും ചോദിക്കാനില്ലെന്ന ധാർഷ്ട്യമാണ് സർക്കാരിനുള്ളത്. അടിയന്തിരമായി കോർട്ട്ഫീസ് വർദ്ധന പിൻവലിക്കണമെന്ന് അഡ്വ. രാജീവ് കുമാർ ആവശ്യപ്പെട്ടു.
കോർട്ട് ഫീസ് വർദ്ധന അശാസ്ത്രീയവും ജനദ്രോഹപരവുമെന്ന് അഡ്വ. വി. തുളസിദാസൻ നായർ അഭിപ്രായപ്പെട്ടു. അഡ്വ. നിഷ രാജേന്ദൻ പ്രസംഗിച്ചു. പ്രതിഷേധ ധർണക്ക് ഐക്യദാർഷ്ട്യം പ്രഖ്യാപിച്ചുകൊണ്ട്.
വർദ്ധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മന്നോട്ടുപോകുമെന്നു ധർണയിൽപങ്കെടുത്തവർ പറഞ്ഞു.അഡ്വക്കേറ്റ്സ് ക്ലാർക്സ് അസോസ്സിയേഷൻ ജില്ലാ സെക്രട്ടറി രതീഷ് നായരും മറ്റു ഭാരവാഹികളും ധർണയിൽ പങ്കെടുത്തു സംസാരിച്ചു. അഡ്വ. മനു.എസ്.രാജൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി അനന്തുസുബ്രഹ്മണ്യം കൃതജ്ഞതയും രേഖപ്പെടുത്തി.
Discussion about this post