കോട്ടയം : തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച ലോക പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിനെ അന്യസ്മരിച്ചു.
പിറവി എന്ന സിനിമയിലൂടെ അടിയന്തിരാവസ്ഥയുടെ നോവുന്ന ഓർമ്മകൾ പുതിയ തലമുറയിലെത്തിക്കുകയും എന്നെന്നേക്കുമായി നിലനിർത്തുകയും ചെയ്ത അനശ്വര സംവിധായകനായിരുന്നു അന്തരിച്ച ഷാജി എൻ കരുൺ എന്ന് പ്രമുഖ കവയിത്രിയും മുൻ വനിതാ കമ്മീഷനംഗവുമായ ഡോ. ജെ. പ്രമീളാ ദേവി അഭിപ്രായപ്പെട്ടു. വാക്കുകളിലൂടെയല്ല ഫ്രെയിമുകളിലൂടെ സംവദിക്കുന്ന സിനിമയായിരുന്നു പിറവി. ഷാജി എൻ കരുണിൻ്റെ വാനപ്രസ്ഥം , സ്വം, നിള തുടങ്ങിയ സിനിമകളെക്കാൾ ഹൃദയത്തിലൂടെ കടന്നുപോകുന്നത് പിറവിയായത് അതുകൊണ്ടാണ്. സംവേദനത്തെ കാഴ്ചയിലൂടെ ഏറ്റവും ഫലപ്രദമാക്കുന്നതെങ്ങനെയെന്ന് ഷാജി എൻ കരുൺ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. അനിൽ ഐക്കര അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പിറവി എന്ന സിനിമ പ്രദർശിപ്പിച്ച് സംവാദം നടത്തി.
Discussion about this post