തിരുവല്ല : ഫെബ്രുവരി 5 ചെറുകോൽപ്പുഴയിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവത് പങ്കെടുത്ത ഹിന്ദു ഏകത സമ്മേളനത്തിന്റെ സ്മരണിക പുറത്തിറക്കുന്നു. ‘ഏകതാ കുംഭം’ എന്ന നാമോധയം ചെയ്ത സ്മരണിക ആർ. എസ് എസ് മുൻ അഖില ഭാരതിയ കാര്യകാരി സദസ്യൻ എസ് സേതുമാധവൻ ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായർക്ക് നൽകി പ്രകാശനം ചെയ്യും.
മെയ് 31 ന് വൈകിട്ട് 5 മണിയ്ക്ക് ചെറുകോൽപ്പുഴ കാലായ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ ആർഎസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി പി മോഹന ചന്ദ്രൻ , വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി ഗരുഢധ്വജാനന്ദ തീർത്ഥപാദ സ്വാമികൾ എന്നിവരുടെ സാന്നിധ്യവും ഉണ്ടാവും.
Discussion about this post