തിരുവനന്തപുരം: സിവിൽ സർവീസ് മേഖലയിൽ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലം കേരള എൻ. ജി.ഒ. സംഘിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജില്ലാ – സംസ്ഥാന – ദേശീയ തലങ്ങളിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന നേതാക്കളും, പ്രവർത്തകരും ഉൾപ്പെടെയുള്ള 24 പേർ സർക്കാർ സർവീസിൽ നിന്നും മെയ് 31 ന് വിരമിച്ചു.
പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി ആദരിക്കുന്നതിന് വേണ്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പാളയം ഭാഗ്യമാല (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം) ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന സ്നേഹാദരവ് പരിപാടി ഗോവ ഗവർണർ ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ അദ്ധ്യക്ഷത വഹിക്കും.
ബിഎംഎസ് ദേശീയ സമിതി അംഗം പി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ യാത്രയയപ്പ് സന്ദേശം നൽകും, സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ വിരമിച്ചവരെ ആദരിക്കും.രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് വി. ജി.ഗിരീഷ്, ബി. ജെ. പി. സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, വിവിധ സർവീസ് സംഘടനാ നേതാക്കൾ എന്നിവർ ആശംസാ പ്രസംഗം നടത്തും.
Discussion about this post