കൊച്ചി: സാമൂഹ്യ മുന്നേറ്റത്തിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം കേരളം സാമൂഹ്യമായി വര്‍ത്തമാനകാലത്ത് മുന്നേറിയെന്ന് പറയാനാകില്ലെന്ന് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ.് കൊലപാതകികള്‍ക്ക് സംരക്ഷണം, അസത്യവാദികളുടെ ഭരണം എന്നിവ നിലനില്‍ക്കുമ്പോള്‍ സാമൂഹ്യമായി നാം മുന്നേറിയെന്നു എങ്ങനെ പറയാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമി സാഹിത്യ സര്‍വസ്വം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി പുസ്തകം ഏറ്റുവാങ്ങി. മഹാപുരുഷന്‍മാര്‍ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നു. ചട്ടമ്പിസ്വാമികള്‍ അത്തരത്തിലുള്ള ഒരു ശ്രേഷ്ഠ സംന്യാസി ആയിരുന്നുവെന്ന് സ്വാമി അനഘാമൃതാനന്ദപുരി പറഞ്ഞു.
ചടങ്ങില്‍ കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ സര്‍വസ്വം ജനറല്‍ എഡിറ്ററായ ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ ചട്ടമ്പിസ്വാമി അനുസ്മരണവും പുസ്തക പരിചയവും നടത്തി. ലിംഗനീതി, മനുഷ്യസമത്വം എന്നിവയെക്കുറിച്ച് ഏറെ മുന്‍കൂട്ടി ചിന്തിച്ച മഹാനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ആര്‍. ചന്ദ്രശേഖരന്‍ സ്വാഗതവും ബി. വിദ്യാസാഗരന്‍ നന്ദിയും പറഞ്ഞു.
Discussion about this post