കോഴിക്കോട്: എന്‍.എന്‍. കക്കാട് പുരസ്‌കാര സമിതിയുടെ നേതൃത്വത്തില്‍ മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പതിനാറാമത് കക്കാട് സാഹിത്യ പുരസ്‌കാരം ശ്രീയ.എസ്, ഹരികൃഷ്ണന്‍ സി.എസ് എന്നിവര്‍ക്ക് പ്രശസ്ത കഥാകൃത്ത് ശിഹാബുദീന്‍ പൊയ്‌ത്തുംകടവ് സമ്മാനിച്ചു.
കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മയില്‍പ്പീലി മാസിക മാനേജിങ് എഡിറ്റര്‍ കെ.പി. ബാബുരാജന്‍ പ്രശസ്തിപത്രം നല്‍കി. സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. എന്‍. സേതുമാധവന്‍ അധ്യക്ഷനായി. സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തി. ചടങ്ങില്‍ കക്കാടിന്റെ മകന്‍ ശ്രീകുമാര്‍ കക്കാട്, ബാലഗോകുലം പൊതുകാര്യദര്‍ശി എന്‍.എം. സദാനന്ദന്‍, മയില്‍പ്പീലി മാസിക ചീഫ് എഡിറ്റര്‍ സി.കെ. ബാലകൃഷ്ണന്‍, അവാര്‍ഡ് ജേതാക്കളായ എസ്. ശ്രിയ, സി.എസ്. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കാര്യദര്‍ശി ജയഗോപാല്‍ ചന്ദ്രശേഖരന്‍ സ്വാഗതവും ശ്രീലാസ് കെ.കെ. നന്ദിയും പറഞ്ഞു.
















Discussion about this post