VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സേവാഭാരതി – നിംഹാൻസ് കൈകോർക്കുന്നു: ലഹരിമുക്ത കേരളം പ്രവർത്തനത്തിന് ദേശീയ തലത്തിലെ ശക്തമായ പിന്തുണ

VSK Desk by VSK Desk
29 March, 2026
in കേരളം
ShareTweetSendTelegram

കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തമായ പുതിയ അധ്യായം തുറന്ന് സേവാഭാരതിയും ഇന്ത്യയിലെ പ്രമുഖ മാനസികാരോഗ്യ-ലഹരി ചികിത്സാ സ്ഥാപനമായ National Institute of Mental Health and Neurosciences (NIMHANS)-ഉം തമ്മിൽ സഹകരണത്തിനുള്ള ധാരണാപത്രം (MoU) ഒപ്പുവെച്ചു.

2023-ൽ സേവാഭാരതിയുടെ വാർഷിക സമ്മേളനത്തിൽ ആരംഭിച്ച “ലഹരിമുക്ത കേരളം” പ്രവർത്തനം ബോധവൽക്കരണം, പുനരധിവാസം, കൗൺസിലിംഗ്, പരിശീലനം എന്നീ വിവിധ മേഖലകളിൽ സംസ്ഥാനമൊട്ടാകെ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. 2026-ലെ പ്രവർത്തന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഈ പ്രവർത്തനത്തെ കൂടുതൽ ശാസ്ത്രീയവും വ്യാപകവുമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ട് സേവാഭാരതി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് മാനസികാരോഗ്യവും ലഹരി ചികിത്സയും സംബന്ധിച്ച ഗവേഷണ-ചികിത്സാ രംഗങ്ങളിൽ രാജ്യത്തെ മുൻനിര സ്ഥാപനമായ National Institute of Mental Health and Neurosciences, ബംഗളൂരുവുമായി സേവാഭാരതി സഹകരണം ആരംഭിച്ചത്.

ബംഗളൂരുവിൽ പ്രവർത്തിക്കുന്ന National Institute of Mental Health and Neurosciences (NIMHANS) ഇന്ത്യ സർക്കാർ കീഴിലുള്ള പ്രമുഖ ദേശീയ സ്ഥാപനമാണ്. 1974-ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന് “Institute of National Importance” എന്ന പദവി നൽകിയിട്ടുണ്ട്. മാനസികാരോഗ്യം, നാഡീശാസ്ത്രം (Neurosciences), ലഹരി ചികിത്സ, ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ രാജ്യത്തെ മുൻനിര കേന്ദ്രങ്ങളിലൊന്നായി നിംഹാൻസ് അറിയപ്പെടുന്നു. ലഹരി ഉപയോഗം തടയുന്നതിനും പുനരധിവാസത്തിനുമായി ദേശീയ തലത്തിൽ നിരവധി പദ്ധതികളും പരിശീലന പരിപാടികളും നിംഹാൻസ് നടത്തിവരുന്നു.

നിംഹാൻസ് ക്യാമ്പസിൽ ധാരണാപത്രം കൈമാറ്റം

മാർച്ച് 23-ന് ബംഗളൂരുവിലെ നിംഹാൻസ് ക്യാമ്പസിലെ നിംഹാൻസ് ഡിജിറ്റൽ അക്കാഡമി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് ധാരണാപത്രം കൈമാറിയത്. നിംഹാൻസിനെ പ്രതിനിധീകരിച്ച് ഡോ. വിപിൻ ധാരണാപത്രം സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കറിന് കൈമാറി. യോഗത്തിൽ സേവാഭാരതി സംസ്ഥാന പ്രശിക്ഷൻ കോർഡിനേറ്റർ ശ്രീമതി നിഷി രഞ്ജൻ, സംസ്ഥാന മീഡിയ കോർഡിനേറ്റർ ശ്രീ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

പുനർജ്ജനി കൗൺസിലിംഗ് പ്രവർത്തനങ്ങൾക്ക് പുതിയ പിന്തുണ

സേവാഭാരതി ആരംഭിച്ച “പുനർജ്ജനി കൗൺസിലിംഗ് സെന്ററുകൾ” കേരളത്തിലെ വിവിധ ജില്ലകളിൽ ലഹരിയിലകപ്പെട്ടവർക്കും മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കും സൗജന്യവും മനുഷ്യസൗഹൃദവുമായ കൗൺസിലിംഗ് സേവനങ്ങൾ നൽകുകയാണ്.
നിംഹാൻസുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ഈ പദ്ധതിക്ക് താഴെ പറയുന്ന മേഖലകളിൽ കൂടുതൽ ശക്തി ലഭിക്കും:

മാനസിക പ്രശ്നങ്ങളും, ലഹരി അഡിക്ഷനും ആയി ബന്ധപ്പെട്ട ശാസ്ത്രീയ പരിശീലനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും
ലെ കൗൺസിലേഴ്‌സ് പ്രൊഫഷണൽ പരിശീലനം
ഫീൽഡ് വോളന്റിയേഴ്‌സ് പരിശീലനം
മാനസികാരോഗ്യവും ലഹരി ചികിത്സയും സംബന്ധിച്ച ടെക്നിക്കൽ പിന്തുണ

നിംഹാൻസുമായി ഉണ്ടായിരിക്കുന്ന ഈ സഹകരണത്തോടെ അടുത്ത ഘട്ടത്തിൽ സേവാഭാരതി കേരളത്തിലെ എല്ലാ ജില്ലകളിലും പുനർജ്ജനി കൗൺസിലിംഗ് സെന്ററുകൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ലഹരി ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ശാസ്ത്രീയ കൗൺസിലിംഗ്, ചികിത്സാ മാർഗ്ഗനിർദ്ദേശം, പുനരധിവാസ സഹായം എന്നിവ ലഭ്യമാക്കുന്ന ഒരു സമഗ്ര സംവിധാനമായി ഈ പദ്ധതി വികസിപ്പിക്കാനാണ് തീരുമാനം.

കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം വലിയ സാമൂഹിക പ്രശ്നമായി മാറുന്ന സാഹചര്യത്തിൽ, സേവാഭാരതിയും നിംഹാൻസും ചേർന്നുള്ള ഈ സംയുക്ത പ്രവർത്തനം സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വലിയ കരുത്ത് പകരും. സമൂഹം, കുടുംബങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സംഘടനകൾ എന്നിവയെ പങ്കാളികളാക്കി “ലഹരിമുക്ത കേരളം” എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കുമെന്ന് സേവാഭാരതി നേതൃത്വം അറിയിച്ചു.

ShareTweetSendShareShare

Latest from this Category

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം : മോഹന്‍ലാല്‍

സംഘ ശതാബ്ദി: വേലുത്തമ്പി സ്മൃതിയിൽ സ്വരസം

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം: ആനന്ദവനം ഭാരതി

തപസ്യ സുവർണോത്സവ സാഹിത്യ മത്സരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം : മോഹന്‍ലാല്‍

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം : സര്‍കാര്യവാഹ്

സേവാഭാരതി – നിംഹാൻസ് കൈകോർക്കുന്നു: ലഹരിമുക്ത കേരളം പ്രവർത്തനത്തിന് ദേശീയ തലത്തിലെ ശക്തമായ പിന്തുണ

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല: ദത്താത്രേയ ഹൊസബാളെ

സംഘ ശതാബ്ദി: വേലുത്തമ്പി സ്മൃതിയിൽ സ്വരസം

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

37 വര്‍ഷത്തിന് ശേഷം വിതസ്താ തീരത്ത് രാമനവമി ആഘോഷം

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies