മറയൂർ : സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെയും, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേശവ കൃപ സംവർദ്ധന സമിതിയുടെയും നേതൃത്വത്തിൽ നടത്തുന്ന ഗ്രാമീണ പഠന കേന്ദ്രങ്ങളിലെ കുട്ടികളുടെ കലാ സാംസ്കാരിക പരിപാടിയായ ആരോഹണം 2026, മറയൂർ സരസ്വതി വിദ്യാമന്ദിരം സ്കൂളിൽ വച്ച് നടന്നു. പിന്നോക്ക ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ പുരോഗതി ലക്ഷ്യം വെച്ച് ആഴ്ചയിൽ രണ്ടു ദിവസമാണ് ഗ്രാമീണ പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇടുക്കി ജില്ലയിൽ 30 സെന്ററുകളിലായി 550 ൽ പരം കുട്ടികൾ പഠിക്കുന്നു.
മറയൂർ മേഖലയിലുള്ള 19 സെന്ററുകളിൽ നിന്നുള്ള 300-ൽ പരം കുട്ടികൾ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. പരിപാടികളിൽ വിജയിച്ച കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. കുട്ടികൾക്ക് പുറമെ ഗ്രാമീണ പഠന കേന്ദ്രങ്ങളിലെ അധ്യാപകർക്കും വിവിധ കലാപരിപാടികൾ നടത്തുകയും മത്സരത്തിൽ വിജയികളയവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ആരോഹണം പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സ്കൂൾ കിറ്റുകളും, സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗമായി മര തൈകളും വിതരണം ചെയ്തു.
കലാ-സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടന സമ്മേളനം അസോസിയേറ്റ് ഡയറക്ടർ CSR Experion Foundation, കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ വി. നാരായണൻ, റ്റി.എൽ രാധാകൃഷ്ണൻ,. പി.ആർ ശശിധരൻ, കെ. ഗിരീഷ് കുമാർ, സി.എസ് റെജികുമാർ എന്നിവർ വേദിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.




















Discussion about this post