VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദേശീയതയുടേയും സംസ്‌കാരത്തിന്‍റെയും സാഹിത്യത്തിന്‍റെയും പ്രാധാന്യമെന്താണെന്ന് തപസ്യ പഠിപ്പിക്കുന്നു: പദ്മ സുബ്രഹ്മണ്യം

VSK Desk by VSK Desk
2 May, 2022
in കേരളം
ShareTweetSendTelegram

കൊച്ചി: ഏതും സ്വാംശീകരിക്കാനുള്ള അസാധാരണത്വമാണ് ലോകത്ത് മറ്റുമതങ്ങള്‍ തകര്‍ത്തെറിയപ്പെട്ടപ്പോഴും ഹിന്ദുമതം നിലനില്‍ക്കുന്നതിന് കാരണമായിരിക്കുന്നതെന്ന് ലോകപ്രശസ്ത നര്‍ത്തകി ഡോ. പത്മ സുബ്രഹ്മണ്യം. സ്ത്രീകളെ ഇത്രത്തോളം ബഹുമാനിക്കുന്ന സംസ്‌കാരവും ഹിന്ദു മതത്തില്‍ മാത്രമാണെന്ന് അവര്‍ വിശദീകരിച്ചു. ആലുവ വൈഎംസിഎ ഹാളില്‍ തപസ്യ കലാ-സാഹിത്യവേദി 46-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ലോകത്ത് ഒരു മതത്തിലും ഹിന്ദു മതത്തിലെപ്പോലെ സ്ത്രീകള്‍ക്ക് ആദരവും സ്ഥാനവും നല്‍കുന്നില്ല. നമ്മുടെ അര്‍ദ്ധനാരീശ്വര സങ്കല്പം തന്നെ അതിന് തെളിവാണ്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

നമ്മുടെ തലച്ചോറിന്റെ ഒരു ഭാഗം ശക്തിയും മറു ഭാഗം ബുദ്ധിയുമാണ്. നാമോരോരുത്തരിലും ഓരോ അര്‍ദ്ധനാരീശ്വരന്മാരുണ്ട്. യുഎന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ ലോക ആത്മീയ കോണ്‍ഫ്രന്‍സില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ അര്‍ദ്ധനാരീശ്വരമാണ് അവതരിപ്പിച്ചത്. അവിടെ ആദരിക്കപ്പെട്ട ആത്മീയ വ്യക്തിത്വം മാതാ അമൃതാനന്ദമയി ആയിരുന്നു. ഇന്ത്യയുടെയാകെ അഭിമാന നിമിഷമായിരുന്നു അത്, പത്മ സുബ്രഹ്മണ്യം പറഞ്ഞു.

ഒരു സിനിമക്കമ്പനി നൂറു വര്‍ഷം തികയ്ക്കുന്നത് വലിയ കാര്യമല്ല. പക്ഷേ, ഇത്രത്തോളം എതിര്‍ ഘടകങ്ങളുണ്ടായിട്ടും തപസ്യ കേരളത്തില്‍ 46 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്നുവെന്നത് വലിയ നേട്ടമാണ്. തപസ്യ ഗുരുവാണ്, ദേശീയതയുടേയും, സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റേയും പ്രാധാന്യമെന്താണെന്ന് തപസ്യ നമ്മെ പഠിപ്പിക്കുന്നു. നിരവധി യാതനകള്‍ തരണം ചെയ്താണ് തപസ്യ നാലരപ്പതിറ്റാണ്ട് പിന്നിടുന്നത്. മറ്റുള്ളവരുടെ ഇരുണ്ട ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ നാം ഓരോരുത്തരും കടപ്പെട്ടിട്ടുണ്ട്. അതാണ് തപസ്യ ചെയ്യുന്നതും. ആദ്യശങ്കരാചാര്യരുടെ കാലടി പതിഞ്ഞ മണ്ണില്‍ നില്‍ക്കുമ്പോള്‍ ചാരിതാര്‍ഥ്യമുണ്ട്. അദ്ദേഹത്തിന്റെ ചൈതന്യം ഇവിടെ എല്ലായിടത്തുമുണ്ട്. അദ്ദേഹത്തിന്റെ ആത്മീയത കേരളത്തിലും ഭാരതത്തിലും മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും അവര്‍ വ്യക്തമാക്കി.
ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ പതാക ഉയര്‍ത്തി. ഡോ. കലാമണ്ഡലം സുഗന്ധിയെ ഡോ. പത്മ സുബ്രഹ്മണ്യം ആദരിച്ചു. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. ആഷ മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എ. കൃഷ്ണന്‍,തപസ്യ സംസ്ഥാന സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ശ്രീശൈലം ഉണ്ണികൃഷ്ണന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം, ജില്ലാ സെക്രട്ടറി വി.എന്‍. സന്തോഷ്, ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, തപസ്യ മുന്‍ അധ്യക്ഷന്‍ എസ്. രമേശന്‍ നായരെക്കുറിച്ച് എഴുതിയ ‘കവി പൗര്‍ണമി’ ആഷാ മേനോന് നല്‍കി ഡോ. പത്മ സുബ്രഹ്മണ്യം പ്രകാശനം ചെയ്തു.

Share2TweetSendShareShare

Latest from this Category

കലാതപസ് എല്ലാവര്‍ക്കും ആനന്ദത്തിന്: ഔസേപ്പച്ചന്‍

ജി. അരവിന്ദൻ സിനമാ ലേഖന മത്സരം

തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജൂബിലി: ദേശീയ അമച്വര്‍ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും തൃശൂരില്‍ തുടക്കമായി

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

പാവക്കുളം ക്ഷേത്രത്തില്‍ കാശി വിശ്വനാഥ ശിവലിംഗം സ്ഥാപിച്ചു

നേത്രദാനത്തിലൂടെ മാത്രമേ കോർണിയ അന്ധത തുടച്ചുനീക്കാനാകൂ: ജസ്റ്റിസ് അലക്സാണ്ടർ തോമസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സമരസതയ്ക്കായി വ്യക്തിതലത്തിലും കുടുംബതലത്തിലുംശ്രമിക്കണം: ഡോ. മോഹന്‍ ഭാഗവത്

കലാതപസ് എല്ലാവര്‍ക്കും ആനന്ദത്തിന്: ഔസേപ്പച്ചന്‍

ജി. അരവിന്ദൻ സിനമാ ലേഖന മത്സരം

എല്ലാത്തരം വിവേചനങ്ങളും തുടച്ചു നീക്കണം: ഡോ. മോഹൻ ഭാഗവത്

സ്വന്തമെന്ന ഭാവമാണ് കുടുംബത്തെ ഉത്കൃഷ്ടമാക്കുന്നത്: ഡോ. മോഹന്‍ ഭഗവത്

സംഘകാഴ്ചപ്പാട് സമ്പൂര്‍ണമായും ഭാരതീയമാണ്:ഡോ. മോഹന്‍ ഭാഗവത്

തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജൂബിലി: ദേശീയ അമച്വര്‍ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും തൃശൂരില്‍ തുടക്കമായി

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies