കോഴിക്കോട്: ആര്‍എസ്എസില്‍ പ്രവര്‍ത്തകര്‍ക്ക് അവകാശവാദങ്ങള്‍ക്ക് ഇടമില്ലെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. നേട്ടത്തിന് അവകാശികള്‍ ഉള്ള രാഷ്ട്രീയം പോലെയല്ല സംഘത്തില്‍. മൂന്നുവര്‍ഷത്തിനിടെ സര്‍സംഘചാലക് പദവിയൊഴികെ സംഘടനയില്‍ തെരഞ്ഞെടുപ്പുണ്ട്, പക്ഷേ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാറില്ല. അതാണ് പ്രവര്‍ത്തകരുടെ ശീലം. സമ്പര്‍ക്കം, പ്രവൃത്തിയിലൂടെ പരിശീലനം, സ്വയം പ്രവര്‍ത്തന സംസ്‌കാരം പഠിപ്പിക്കല്‍, അതാണ് സംഘം ചെയ്യുന്നത്, സര്‍ സംഘചാലക് പറഞ്ഞു.ഒപ്പമുള്ളവര്‍ക്ക് ഉയിര്‍കൊടുക്കാനും തയാറാകണം, പക്ഷേ, ലക്ഷ്യം സമൂഹ-രാഷ്ട്ര താല്‍പര്യമാകണം. ഒപ്പമുള്ളവരുടെ ഗുണം പോഷിപ്പിക്കണം, പോരായ്മ അറിഞ്ഞ് അവരറിയാതെ പരിഹരിക്കണം. എന്നാല്‍ ഈ പ്രവര്‍ത്തനത്തിന്റെ വേഗം നിയന്ത്രിക്കുന്നതും കലയാണ്. ചുമതലകള്‍ വന്നുംപോയുമിരിക്കും, എന്നാല്‍ സംഘപ്രവര്‍ത്തകള്‍ എക്കാലത്തും സ്വയംസേവകരായിരിക്കും, അതാണ് രാഷ്ട്രീയ സ്വയംസേവകസംഘത്തിലെ രീതി. ഇത് ശാസ്ത്രീയമാണോ എന്നറിയില്ല. പക്ഷേ അതാണ് സംഘത്തില്‍ സംഭവിക്കുന്നത്. സംഘപ്രവര്‍ത്തകര്‍ പ്രതിവര്‍ഷം സമര്‍പ്പിക്കുന്ന ഗുരുദക്ഷിണയിലൂടെയാണ് സംഘടനാ പ്രവര്‍ത്തനത്തിന്റെ ചെലവ്. ആരോടും അതിനായി പണം വാങ്ങുന്നില്ല, ആവശ്യം വരുമ്പോള്‍ സമൂഹം സഹായിക്കുന്നു. സംഘം സകലതിലും അഭിപ്രായം പറയാറില്ല. വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും മാനവികതയ്ക്കും നേട്ടമുണ്ടാകുന്ന വിഷയങ്ങളില്‍ പറയുകയും ചെയ്യും, മോഹന്‍ഭാഗവത് പറഞ്ഞു.
Discussion about this post