VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

അയോധ്യയിലെ പ്രാണപ്രതിഷ്ഠ: ജനുവരി ഒന്ന് മുതല്‍ 15 വരെ ദേശവ്യാപക സമ്പര്‍ക്കം

VSK Desk by VSK Desk
7 November, 2023
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ഭുജ്(ഗുജറാത്ത്): അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്നതിന് മുന്നോടിയായി ജനുവരി ഒന്ന് മുതല്‍ 15 വരെ രാജ്യവ്യാപകമായി ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭവ്യമായ ശ്രീരാമക്ഷേത്രത്തിന്റെ ചിത്രവും രാംലല്ലയുടെ അക്ഷതവുമായി എല്ലാ ഗ്രാമങ്ങളിലും ഓരോ വീട്ടിലും സമ്പര്‍ക്കം നടത്തും. പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാക്ഷികളാകാനുള്ള ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ന്യാസിന്റെ ഐതിഹാസിക ക്ഷണം എല്ലാവരിലുമെത്തിക്കും. പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി, ജനുവരി 22നാണ് പ്രാണപ്രതിഷ്ഠ നടത്തുന്നത്. സംക്രാന്തി മുതല്‍ ദ്വാദശി വരെ അതിനു മുന്നോടിയായുള്ള അനുഷ്ഠാനങ്ങള്‍ ക്ഷേത്രത്തില്‍ നടക്കുമെന്ന് ന്യാസ് അറിയിച്ചിട്ടുണ്ടെന്ന് സര്‍കാര്യവാഹ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭുജിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാസങ്കുലില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീരാമക്ഷേത്രം രാഷ്ട്രീയ അസ്മിതയുടെ പ്രതീകമാണെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഗുജറാത്തിലെ സോമനാഥക്ഷേത്രസമര്‍പ്പണത്തിന് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് എത്തിയത് അതുകൊണ്ടാണ്. ജയ് സോമനാഥ് എന്നത് വന്ദേമാതരം പോലെ രാഷ്ട്രത്തിന്റെ മന്ത്രമായത് അങ്ങനെയാണ്, സര്‍കാര്യവാഹ് പറഞ്ഞു.ഹിന്ദുരാഷ്ട്രം സൃഷ്ടിക്കേണ്ടതില്ല, ഇത് ഹിന്ദുരാഷ്ട്രമാണ്, എന്നും അങ്ങനെ തന്നെയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യങ്ങള്‍(ഭരണവ്യവസ്ഥ) വ്യത്യസ്തമാണ്. എന്നാല്‍ രാഷ്ട്രം ഒന്നാണ്. ബ്രിട്ടീഷ് രാജ് ഉള്ളപ്പോഴും ഇത് ഹിന്ദുരാഷ്ട്രം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ശതാബ്ദിയില്‍ അഞ്ച് പ്രത്യേക വിഷയങ്ങളിലൂന്നി സമാജപരിവര്‍ത്തനം സാധ്യമാകണമെന്നതാണ് കാര്യകാരി മണ്ഡല്‍ ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജാതിവിവേചനം, അയിത്തം തുടങ്ങിയവ ഇല്ലാതാക്കി എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് സാമാജിക സമരസത സാധ്യമാക്കുകയാണ് ഒരു കാര്യം. സമാജത്തിനും സംസ്‌കൃതിക്കും വേണ്ടി അടുത്ത തലമുറയെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബ പ്രബോധനം എന്നതാണ് രണ്ടാമത്തേത്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാഴ്ചപ്പാടില്‍ സമാജത്തെ സജ്ജമാക്കുന്നതിന് പരിശ്രമിക്കും. ജോധ്പൂരില്‍ 45 ദിവസം കൊണ്ട് 14000 കിലോമീറ്റര്‍ പരിസ്ഥിതി സംരക്ഷണസന്ദേശവുമായി പ്രവര്‍ത്തകര്‍ യാത്ര ചെയ്ത് 12 ലക്ഷത്തിലേറെ വൃക്ഷത്തൈകള്‍ നട്ടത് ഇതിന്റെ ഭാഗമാണ്. സ്വദേശി ജീവിതത്തില്‍ ആവിഷ്‌കരിക്കണം. മാതൃഭാഷ, സംസ്‌കൃതി എന്നിവയിലെല്ലാം ഈ സ്വദേശി ജീവിത ശൈലി പ്രകടമാകണം. ഭരണഘടനയെയും നിയമങ്ങളെയും മൂല്യവ്യവസ്ഥയെയും അംഗീകരിക്കുന്ന പൗരബോധം എല്ലാവരിലും വളര്‍ത്തുകയാണ് അഞ്ചാമത്തെ വിഷയം. പൗരന് രാഷ്ട്രത്തോട് നിര്‍വഹിക്കാന്‍ കര്‍ത്തവ്യമുണ്ടെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളില്‍ സുരക്ഷയുടെയും ക്ഷേമത്തിന്റെയും കാഴ്ചപ്പാടില്‍ ജാഗ്രതാപൂര്‍ണമായ പ്രവര്‍ത്തനം വേണമെന്ന് കാര്യകാരിമണ്ഡല്‍ ചര്‍ച്ച ചെയ്തു. സീമാ ജാഗരണ്‍ മഞ്ച് എന്ന സംവിധാനത്തിലൂടെ അതിര്‍ത്തിയിലെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം സ്വാവലംബനം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മുമ്പ് അതിര്‍ത്തികള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്ന സര്‍ഹത് കോ പ്രണാം എന്ന പരിപാടി നടത്തിയിരുന്നു. അതിര്‍ത്തി സുരക്ഷിതമാണെങ്കില്‍ ദേശമാകെ സുരക്ഷിതമായിരിക്കും. ഈ ഗൗരവം അതിര്‍ത്തി ഗ്രാമങ്ങളിലെ പദ്ധതികളിലും പരിപാടികളിലും വേണം, സര്‍കാര്യവാഹ് പറഞ്ഞു.

സംഘശിക്ഷാ വര്‍ഗ് പാഠ്യപദ്ധതിയില്‍ മാറ്റം

ഭുജ്(ഗുജറാത്ത്): ആര്‍എസ്എസ് പരിശീലന ശിബിരങ്ങളായ സംഘശിക്ഷാവര്‍ഗുകളിലെ പാഠ്യക്രമങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് അഖിലഭാരതീയ കാര്യകാരിമണ്ഡല്‍ ബൈഠക്കില്‍ ചര്‍ച്ച ചെയ്തുവെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ശാരീരിക്, ബൗദ്ധിക് കാര്യക്രമങ്ങള്‍ക്ക് പുറമെ സമാജജീവിതത്തിന്റെ വിവിധ മേഖലകളില്‍ എത്തി പ്രായോഗികമായ പരിശീലനം നേടുന്നതിനും സമയം കണ്ടെത്തും. ശതാബ്ദിയോടെ എല്ലാ മണ്ഡലങ്ങളിലും ശാഖാപ്രവര്‍ത്തനം എത്തും. 59060 സംഘ മണ്ഡലങ്ങളാണ് രാജ്യത്ത് ആകെയുള്ളത്. നിലവില്‍ 38000 മണ്ഡലങ്ങളിലാണ് പ്രവര്‍ത്തനമുള്ളത്. ദിവസവും നടക്കുന്നതും ആഴ്ചയില്‍ നടക്കുന്നതുമായ ശാഖകളുടെ നിലവിലെ എണ്ണം 95528 ആണ്, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

Tags: Ayodya
Share1TweetSendShareShare

Latest from this Category

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ദൽഹിയിൽ

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: വി. ശാന്തകുമാരി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies