ന്യൂജേഴ്‌സി: അമേരിക്കയിലെ എഡിസന്‍ സിറ്റിയില്‍ ഇന്ത്യാ ഡേ പരേഡില്‍ ബുള്‍ഡോസര്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ സെനറ്റര്‍മാര്‍ അപലപിച്ചു. ആഗസ്ത് 14ന് ഓക്ക് ട്രീ റോഡില്‍ നടന്ന ഇന്ത്യന്‍ ഡേ പരേഡിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുള്ള ബുള്‍ഡോസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ചാണ് സെനറ്റര്‍മാരായ ബോബ് മെനെന്‍ഡസും കോറി ബുക്കറും രംഗത്തെത്തിയത്. തുടര്‍ന്ന് പരിപാടിയുടെ സംഘാടകരായ ഇന്ത്യന്‍ ബിസിനസ് അസോസിയേഷന്‍ ക്ഷമാപണം നടത്തി.
Discussion about this post