ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ഉണ്ടായ മൂന്ന് യുദ്ധങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ‘ഞങ്ങള്‍ പാഠം പഠിച്ചു. യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനപരമായി മുന്നോട്ട് പോകാനാണ് നിലവില്‍ ആഗ്രഹിക്കുന്നത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും പാകിസ്താനും അയല്‍ രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണം. സമാധാനപരമായി പുരോഗതിയിലേക്ക് മുന്നേറണോ, അതോ തര്‍ക്കിച്ച് സമയവും സമ്പത്തും നഷ്ടപ്പടുത്തണമോ എന്ന് തീരുമാനിക്കണം. ഇരു രാജ്യങ്ങളും അണ്വായുധ ശക്തികളാണ്. ഒരു യുദ്ധമുണ്ടായാല്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആരാണ് ജീവനോടെയുണ്ടാകുകയെന്നും ഷഹബാസ് ഷെരീഫ് ചോദിച്ചു.
Discussion about this post