വാഷിംഗ്ടൺ : അമേരിക്കയിലെ ജോർജിയ അസംബ്ലി ഹിന്ദുഫോബിയയെ അപലപിച്ച് പ്രമേയം പാസാക്കി. ഇതോടെ, അസംബ്ലിയിൽ ഹിന്ദുഫോബിയയ്‌ക്കും ഹിന്ദു വിരുദ്ധ മതഭ്രാന്തിനുമെതിരെ നടപടിയെടുക്കുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമായി ജോർജിയ . അറ്റ്ലാന്‍റെയുടെ ഫോർസിത്ത് കൗണ്ടി പ്രതിനിധികളായ ലോറൻ മക്ഡൊണാൾഡും ടോഡ് ജോൺസും ചേർന്നാണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. ജോർജിയയിലെ ഏറ്റവും വലിയ ഹിന്ദു, ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റികളുള്ള പ്രദേശമാണിത്
മെഡിക്കൽ, സയൻസ്, എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻസ്, വിദ്യാഭ്യാസം, നിർമ്മാണം, ഊർജം, റീട്ടെയിൽ ബിസിനസ് തുടങ്ങിയ വിവിധ മേഖലകളിൽ അമേരിക്കൻ-ഹിന്ദു സമൂഹം വലിയ സംഭാവന നൽകുന്നവരാണെന്ന് നിർദ്ദേശത്തിൽ പറയുന്നു. യോഗ, ആയുർവേദം, ധ്യാനം, പാചകരീതി, സംഗീതം, കല എന്നീ മേഖലകളിൽ ഹിന്ദു സമൂഹത്തിന്‍റെ സംഭാവനകൾ സാംസ്കാരിക ഘടനയെ സമ്പന്നമാക്കിയെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇത് അമേരിക്കൻ സമൂഹം വ്യാപകമായി സ്വീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഹിന്ദു-അമേരിക്കക്കാർക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും പ്രമേയം വ്യക്തമാക്കി. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് വാദിക്കുകയും അതിന്‍റെ വിശുദ്ധ ഗ്രന്ഥങ്ങളിൽ അക്രമത്തിന്‍റെയും ഉപദ്രവത്തിന്‍റെയും ആചാരങ്ങൾ ആരോപിക്കുകയും ചെയ്യുന്ന ചില അക്കാദമിക് വിദഗ്ധർ ഹിന്ദുഫോബിയയെ സ്ഥാപനവൽക്കരിച്ചിട്ടുണ്ട്.
ഹിന്ദു-അമേരിക്കൻ സമൂഹത്തിൽ ഹിന്ദുഫോബിക് പ്രസ്താവനകൾ നെഗറ്റീവ് സ്വാധീനം ചെലുത്തുന്നുവെന്നും പ്രമേയം പറയുന്നു . നിർദ്ദേശം പാസാക്കിയതിൽ അമേരിക്കൻ-ഹിന്ദു സമൂഹം സന്തോഷം പ്രകടിപ്പിച്ചു.
Discussion about this post