പോര്‍ട്ട് മോര്‍സ്‌ബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കീഴ് വഴക്കം മറികടന്ന് രാഷ്ട്രത്തലവന്മാര്‍ സ്വീകരിക്കുന്നത് പുതുമയുള്ള കാര്യമല്ല. അമേരിക്കന്‍ പ്രസിഡന്റ് വൈറ്റ് ഹൗസ് കാഴ്ചകാണിക്കാന്‍ ഒപ്പം പോയതും ഡോണാള്‍ഡ് ട്രംപ് സെല്‍ഫി എടുക്കാന്‍ തയ്യാറായതും ഒക്കെ വാര്‍ത്തയായിരുന്നു. അത്തൊരമൊരു സ്വീകരണമാണ് പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂഗിനിയിലെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ പ്രധാനമന്ത്രിക്ക് നല്‍കിയത്. കാല്‍ തൊട്ടു നമസ്‌ക്കരിച്ചാണ് നരേന്ദ്രമോദിയെ ജയിംസ് വരവേറ്റത്.
വിമാനമിറങ്ങിയ നരേന്ദ്ര മോദി, പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയെ കെട്ടിപ്പിടിച്ചു. കൈകോര്‍ത്ത് സംസാരിക്കുന്നതിനിടെ ജെയിംസ് മോദിയുടെ കാല്‍തൊട്ട് വന്ദിച്ചു. ഉടന്‍ മോദി അദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും വാരിപ്പുണരുകയും ചെയ്തു. സാധാരണ സൂര്യാസ്തമയത്തിനു ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ഒരു നേതാവിനും ആചാരപരമായ വരവേല്‍പ്പ് പാപുവ ന്യൂഗിനി നല്‍കാറില്ല. എന്നാല്‍ മോദിയുടെ വരവില്‍ എല്ലാ ആചാരങ്ങളെയും രാജ്യം മാറ്റിവച്ചു. പ്രാദേശിക സമയം രാത്രി 10ന് ശേഷമാണ് മോദി രാജ്യത്ത് എത്തിയത്. 19 തോക്കുകളുടെ സല്യൂട്ട്, ഗാര്‍ഡ് ഓഫ് ഓണര്‍, ആചാരപരമായ സ്വീകരണം എന്നിവയും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കി.
ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോര്‍പറേഷന്‍(എഫ്‌ഐപിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി പാപുവ ന്യൂഗിനിയിലെത്തിയത്. ദ്വീപ് രാഷ്ട്രം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി
തന്നെ വരവേല്‍ക്കാന്‍ എത്തിയ ജെയിംസ് മാറാപ്പെയ്ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓര്‍ക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പാപുവ ന്യൂഗിനിയ്‌ക്കൊപ്പം ഇന്ത്യ ഊഷ്മള ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും പസഫിക് ദ്വീപ് രാജ്യവും ശക്തമായ ബന്ധം പുലര്‍ത്തുന്നുണ്ട്. കോവിഡ് സമയത്ത് 2021 ല്‍ ഇന്ത്യയില്‍ നിന്നും പാപുവ ന്യൂഗിനിയിലേക്ക് വാക്‌സീന്‍ കയറ്റുമതി ചെയ്തിരുന്നു.
Discussion about this post