പോര്‍ട് മോറെസ്ബി: ദേശകാലങ്ങള്‍ക്കതീതമായ നന്മയുടെ അരുളപ്പാടുകളാണ് തിരുക്കുറളെന്നും ലോകത്തിന് ഭാരതത്തിന്‍റെ സന്ദേശമാണവയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പസഫിക് ദ്വീപുകളിലെ ഭാഷയായ ടോക് പിസിനിലേക്ക് മൊഴിമാറ്റിയ തിരുക്കുറള്‍ പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെയ്ക്ക് നല്കി പ്രകാശനം ചെയ്യുകയായിരുന്നു മോദി.
വെസ്റ്റ് ന്യൂ ബ്രിട്ടന്‍ ഗവര്‍ണറായ ശശീന്ദ്രന്‍ മുത്തുവേലും ഭാര്യ ശുഭ ശശീന്ദ്രനും ചേര്‍ന്നാണ് തിരുക്കുറള്‍ ദ്വീപ് ഭാഷയിലേക്ക് തര്‍ജമ ചെയ്തത്. അങ്ങേയറ്റം അഭിനന്ദനാര്‍ഹമായ പരിശ്രമമാണ് ശശീന്ദ്രനും ശുഭയും നിര്‍വഹിച്ചതെന്നും പിറന്ന നാടിന്‍റെ സംസ്‌കാരത്തിന്‍റെ സന്ദേശവാഹകരായി ഓരോരുത്തരും എങ്ങനെ മാറണമെന്നതിന്‍റെ മാതൃകയാണെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു.
തമിഴ്‌നാട്ടിലെ രാമനാഥപുരത്തുകാരനായ ശശീന്ദ്രന്‍ മുത്തുവേല്‍ 2012ല്‍ പാപുവ ന്യൂ ഗിനിയയില്‍ മന്ത്രിയായിരുന്നു. പസഫിക് ദ്വീപ് രാജ്യത്ത് പാര്‍ലമെന്റംഗാമാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.
Discussion about this post