വാഷിങ്ഡണ്‍: ദീപാവലി പൊതു അവധിയാക്കണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കന്‍ സ്റ്റേറ്റ്‌സ് കോണ്‍ഗ്രസില്‍ ബില്‍. കോണ്‍ഗ്രസിലെ വനിതാ കൗണ്‍സിലര്‍ ഗ്രേസ് മെങ് ആണ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കൊണ്ടാടുന്ന ദീപാവലിക്ക് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ത്തി ബില്‍ അവതരിപ്പിച്ചത്.
‘ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്കും ക്യൂന്‍സ്, ന്യൂയോര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ദീപാവലിയെന്ന് ഗ്രേസ് മെങ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബില്‍ കോണ്‍ഗ്രസ് പാസാക്കുകയും പ്രസിഡന്റ് ഒപ്പുവയ്ക്കുകയും ചെയ്യുന്നതോടെ അമേരിക്കയിലെ പന്ത്രണ്ടാമത് പൊതുഅവധി ദിനമായി ദീപാവലി മാറും. ബില്‍ എല്ലാ അമേരിക്കക്കാരെയും ദീപാവലിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും വൈവിധ്യത്തിന്റെ അമേരിക്കന്‍ തനിമയെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് മെങ് പറഞ്ഞു. ബില്ലിന് അമേരിക്കന്‍ സമൂഹത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദീപാവലി അവധിയിലൂടെ ദക്ഷിണേഷ്യന്‍ സംസ്‌കൃതിയെ ആദരിക്കുന്നതിനുള്ള അവസരമാണ് കൈവരുന്നതെന്ന് ന്യൂയോര്‍ക്ക് അസംബ്ലിയിലെ വനിതാ അംഹം ജെനിഫര്‍ രാജ്കുമാര്‍ പറഞ്ഞു, ഇത് ചരിത്രപരമായ നീക്കമാണ്. ദീപാവലി ആഘോഷിക്കുന്ന നാല് ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ഈ ബില്‍ ആവേശം നല്കുമെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ജെറമി കൂണി പറഞ്ഞു.
ഇന്തോ-കരീബിയന്‍ അലയന്‍സ് ബോര്‍ഡ് അംഗം റിച്ചാര്‍ഡ് ഡേവിഡ്, ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലര്‍ ശേഖര്‍ കൃഷ്ണന്‍, പോളിസി ആന്‍ഡ് അഡ്വക്കസി മാനേജര്‍ സിം ജെ സിങ് അട്ടാരിവാല, ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് നികുഞ്ച് ത്രിവേദി, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പോളിസി ഡയറക്ടര്‍ റിയ ചക്രബര്‍ത്തി, ഇന്റര്‍നാഷണല്‍ അഹിംസ ഫൗണ്ടേഷന്‍ സ്ഥാപക. ഡോ.നീത ജെയിന്‍ തുടങ്ങി നിരവധി പ്രമുഖരാണ് ഗ്രേസ് മെങിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Discussion about this post