ദോഹ: നിര്‍മാണം പൂര്‍ത്തിയാകുന്ന അബുദബി ബാപ്‌സ് ക്ഷേത്രസമുച്ചയം സന്ദര്‍ശിച്ച മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍. യുഎഇയിലെ ഇസ്രായേല്‍ പ്രതിനിധിയും ഇന്തോനേഷ്യ, ബംഗ്ലാദേശ്, മാലദ്വീപ് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അടക്കമുള്ള വിശിഷ്ടാതിഥികളെ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സുഞ്ജയ് സുധീര്‍ സ്വീകരിച്ചു.
2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ക്ഷേത്രത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. യുഎഇയുടയും ഇന്ത്യയുടെയും സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്ന കൊത്തുപണികളോടെയുള്ള തൂണുകള്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ബാപ്‌സ് ആചാര്യന്‍ ബ്രഹ്‌മവിഹാരിദാസ് സ്വാമിയുമായി പ്രതിനിധികള്‍ സംസാരിച്ചു. ക്ഷേത്രം വാസ്തുവിദ്യാ വിസ്മയം മാത്രമല്ല, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും അതുല്യമായ പ്രതീകം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ സര്‍ക്കാര്‍ അനുവദിച്ച 17 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം നിര്‍മ്മാണം. 2024 ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
Discussion about this post