എംലോംഗോ(കെനിയ): സാമൂഹിക ജീവിതത്തില്‍ പരസ്പര ധാരണയുടെയും ഏകാത്മകതയുടെ സംഘഭാവം നിറയ്ക്കണമെന്ന ആഹ്വാനവുമായി കിഴക്കന്‍ ആഫ്രിക്കയിലെ ആദ്യ സംഘശിക്ഷാവര്‍ഗിന് സമാപനമായി. നാല് രാജ്യങ്ങളില്‍ നിന്നുള്ള 62 പുരുഷന്മാരും 18 സ്ത്രീകളുമടക്കം എണ്‍പത് ഹിന്ദു സ്വയംസേവക് സംഘ് (എച്ച്എസ്എസ്) പ്രവര്‍ത്തകരാണ് എംലോംഗോ വിരാജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന വര്‍ഗില്‍ പരിശീലനം നേടിയത്. കെനിയ, ഉഗാണ്ട, താന്‍സാനിയ, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ വര്‍ഗില്‍ പങ്കെടുത്തത്.
സമര്‍പ്പണവും സാമര്‍ത്ഥ്യവുമുള്ള സമാജപ്രവര്‍ത്തകരെ സൃഷ്ടിക്കലാണ് വര്‍ഗിന്റെ ലക്ഷ്യമെന്ന് സമാപന പരിപാടിയെ അഭിസംബോധന ചെയ്ത എച്ച്എസ്എസ് പ്രചാരക് ജഗന്‍ മോഹന്‍ പറഞ്ഞു. ഹിന്ദുദര്‍ശനം ലോകമാകെ ഇന്ന് അംഗീകാരം നേടിയിട്ടുണ്ട്. എന്നാല്‍ വെല്ലുവിളികളും ചെറുതല്ല. ധാര്‍മ്മിക ജീവിതത്തിലൂടെ ഹിന്ദുദര്‍ശനത്തിന്റെ വിശ്വമംഗളോദ്ദേശ്യം പ്രകടമാക്കുക എന്നത് എച്ച്എസ്എസ് പ്രവര്‍ത്തകരുടെ ലക്ഷ്യമാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വര്‍ഗ് അധികാരിയും താന്‍സാനിയ സംഘചാലകുമായ ദേവേന്ദ്ര പഥക് പരിപാടിയില്‍ സംബന്ധിച്ചു.
Discussion about this post