ഹാങ്‌ചോ; ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കെയ്‌ത്തില്‍ പുതുചരിത്രമെഴുതി ഭാരതം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഏറ്റവും അധികം മെഡല്‍ നേടിയ എഡിഷനായി 2022-ലെ ഏഷ്യന്‍ ഗെയിംസ് മാറി. അമ്പെയ്‌ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഭാരതത്തിന്റെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സ്വര്‍ണം നേടിയാണ് മെഡല്‍ ചരിത്രത്തില്‍ സുവര്‍ണ നേട്ടം എഴുതി ചേര്‍ത്തത്.
11-ാം ദിനത്തില്‍ വെങ്കല മെഡലോടെയാണ് ഭാരതം മെഡല്‍ കൊയ്‌ത്തിന് തുടക്കമിട്ടത്. 35 കിലോമീറ്റര്‍ നടത്തത്തില്‍ ടീം ഇനത്തില്‍ ഭാരതം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം നേടിയപ്പോള്‍ മെഡല്‍ നേട്ടം 2018-ലെ ഏഷ്യാഡിന് തുല്യമായിരുന്നു. റാം ബാബു-മഞ്ജു റാണി സഖ്യമാണ് ഭാരതത്തിനായി മെഡല്‍ നേടിയത്.16 സ്വര്‍ണം 26 വെള്ളി 29 വെങ്കലമടക്കമാണ് ഭാരതം 71 മെഡല്‍ എന്ന സ്വപ്‌ന നേട്ടത്തിലെത്തിയത്.
Discussion about this post