കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്ന ശേഷം 52 ശതമാനം മാധ്യമങ്ങളും അടച്ചുപൂട്ടി. രണ്ട് വർഷം കൊണ്ട് രാജ്യത്തെ പകുതിയിലധികം മാധ്യമങ്ങളും നിർജീവമായെന്നാണ്, മീഡിയ സപ്പോർട്ട് ഫോർ അഫ്ഗാനിസ്ഥാൻ ഫ്രീ മീഡിയയുടെ റിപ്പോർട്ട്.
2021 ആഗസ്ത് 15ന് താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തെ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുകയായിരുന്നു. ദൃശ്യമാധ്യമങ്ങളെയാണ് താലിബാൻ നയം ബാധിച്ചത്. 147 ചാനലുകളിൽ 77 എണ്ണവും പൂട്ടി. വനതിതകളുടെ മുഖം പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതോടെ അവതാരകരായിരുന്ന സ്ത്രീകൾക്ക് ജോലി നഷ്ടപ്പെട്ടു. 94 ശതമാനം വനിതാ മാധ്യമപ്രവർത്തകരാണ് ജോലി നിർത്തിയത്.
Discussion about this post