പോര്‍ട്ട്ലൂയിസ്: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സര്‍ക്കാര്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍, ഹിന്ദു വിശ്വാസികളായ ഉദ്യോഗസ്ഥര്‍ക്ക് പ്രാണപ്രതിഷ്ഠാ ദിനം രണ്ട് മണിക്കൂര്‍ പ്രത്യേക അവധി അനുവദിച്ചു.
ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെ അടയാളപ്പെടുത്തുന്ന പ്രാദേശിക പരിപാടിയില്‍ പങ്കെടുക്കാനായി ഈ അവധി വിനിയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പ്രാണ പ്രതിഷ്ഠ അയോദ്ധ്യയിലേക്കുള്ള ശ്രീരാമന്റെ മടങ്ങിവരവിന്റെ പ്രതീകമായതിനാല്‍ ചടങ്ങിന് അതീവ പ്രാധാന്യമാണുള്ളതെന്നും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നൗത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
2011ലെ കണക്കുകള്‍ പ്രകാരം മൗറീഷ്യസ് ജനതയുടെ 48.5 ശതമാനവും ഹിന്ദുക്കളാണ്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ഹിന്ദു വിശ്വാസം ആചരിക്കുന്നതും ഇവിടെയാണ്.
Discussion about this post