ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് വേദിയായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍. ടൈംസ് സ്‌ക്വയറിന്റെ ഹൃദയഭാഗത്ത് മനോഹരമായ രീതിയില്‍ പന്തല്‍ കെട്ടി അലങ്കരിച്ചാണ് ദുര്‍ഗാപൂജ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പരമ്പരാഗത ചടങ്ങുകളായ നവമി പൂജയോടെ ദുര്‍ഗാ സ്തുതികള്‍ ആലപിച്ച് കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
ബംഗാളി ക്ലബ് യുഎസ്എ ആണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. പരമ്പരാഗത വേഷം ധരിച്ചെത്തിയ നിരവധി പേര്‍ പരിപാടിയുടെ ഭാഗമായി. ആഘോഷങ്ങളോടനുബന്ധിച്ച് ധുനുചി നൃത്തവും ചടങ്ങിന്റെ ഭാഗമായ സ്ത്രീകള്‍ അവതരിപ്പിച്ചു.
ചരിത്രപരമായ നിമിഷമാണിതെന്നും, വളര്‍ന്നു വരുന്ന ഭാരതം- അമേരിക്ക ബന്ധത്തിന് തെളിവാണിതെന്നും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ക്ക് നിരവധി പേര്‍ കമന്റുകളിട്ടു.
അമേരിക്കന്‍ പൗരന്മാരായ ആളുകള്‍ ചടങ്ങുകള്‍ കൗതുകത്തോടെ വീക്ഷിക്കുന്നതും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമെല്ലാം വീഡിയോയില്‍ കാണാം. രണ്ട് ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ക്കൊടുവില്‍ ബോളീവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പ്രോഗ്രാമും നടക്കും.
Discussion about this post