ന്യൂയോര്‍ക്ക്: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ അരങ്ങേറുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് മുതല്‍ കാപിറ്റോള്‍ വരെ യുഎസിലെ ഹിന്ദുസമൂഹം മാര്‍ച്ച് നടത്തി. അക്രമങ്ങളില്‍ നിന്നും ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി യുഎസ് ഭരണകൂടം ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
യാതൊരുവിധ നിയമ സംരക്ഷണവും നല്കാതെ ഹിന്ദു ആചാര്യന്‍ ചിന്മയ് കൃഷ്ണദാസിനെ ജയിലിലടച്ചിരിക്കുകയാണ്. ഹിന്ദുക്കളെ സംരക്ഷിക്കണമെന്നും നീതി ലഭിക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ മാര്‍ച്ചില്‍ ഉയര്‍ന്നു. മാര്‍ച്ചില്‍ അമേരിക്കയിലെ ഹിന്ദുസമൂഹം വലിയ തോതില്‍ പങ്കെടുത്തു. ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യ അമേരിക്കന്‍ ഭരണകൂടവും ജനങ്ങളും മനസിലാക്കണമന്ന് ഹിന്ദു ആക്ഷന്‍ നേതാവ് ഉത്സവ് ചക്രബര്‍ത്തി പറഞ്ഞു. ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്ന് നേതാക്കളായ നരസിംഹ കോപ്പുള, ശ്രീകാന്ത് അങ്കുണുരി എന്നിവര്‍ ആവശ്യപ്പെട്ടു.
Discussion about this post