കൊളംബോ: ശ്രീലങ്കയിലെ ബട്ടിക്കലോവയില്‍ കുടുംബസംഗമവുമായി സേവാ ഇന്റര്‍ നാഷണല്‍. ബട്ടിക്കലോവ സ്വാമി വിപുലാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എസ്തെറ്റിക് സ്റ്റഡീസില്‍ സംഘടിപ്പിച്ച സേവാ കുടുംബ സംഗമത്തില്‍ ഗുണഭോക്താക്കളടക്കം 1500ലേറെ ആളുകള്‍ പങ്കെടുത്തു. സേവാ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഭരത് ശ്യാം പരാണ്ഡെ പരിപാടിയില്‍ സംസാരിച്ചു. സ്ത്രീകളെ സ്വയംപര്യാപ്തരാക്കി കുടുംബങ്ങളെ ശാക്തീകരിക്കാനുള്ള പദ്ധതിക്കാണ് സേവാ ഇന്റര്‍നാഷണല്‍ ശ്രീലങ്കയില്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം, ഭാവിയുടെ സുരക്ഷിതത്വം, മികച്ച സാമൂഹിക ജീവിതം എന്നിവയിലൂടെ സുരക്ഷിത ജീവിതം ഉറപ്പാക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടായിരത്തിലാണ് മാനുഷിക സേവന പ്രവര്‍ത്തനങ്ങളുമായി ശ്രീലങ്കയില്‍ സേവാ ഇന്റര്‍നാഷണല്‍ ആരംഭിക്കുന്നത്. സുനാമി, മണ്ണിടിച്ചില്‍, ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികളെ നേരിടാന്‍ ശ്രീലങ്കന്‍ കുടുംബങ്ങളെ സജ്ജരാക്കുകയായിരുന്നു സംഘടന ചെയ്തതെന്ന് ഭരത് ശ്യാം പരാണ്ഡെ പറഞ്ഞു.
Discussion about this post