ബ്രാംപ്ടൺ: ഗുരു തേഗ് ബഹദൂറിൻ്റെ 350-ാമത് ബലിദാന വാർഷികത്തിൽ കാനഡയിൽ ഹിന്ദു സിഖ് മഹാ സംഗമം. ബ്രാംപ്ടൺ ഹിന്ദു സഭാ ക്ഷേത്രത്തിൽ ചേർന്ന സമ്മേളനത്തിൽ നൂറ് കണക്കിന് ഭാരതീയർ പങ്കെടുത്തു. സ്വധർമ്മം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന് ഔറംഗസേബിന്റെ ക്രൂരമായ നടപടികളിൽ ബലിദാനികളായ ഭായ് മതി ദാസ്, ഭായ് സതി ദാസ്, ഭായ് ദയാല എന്നിവർക്ക് സഭ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ചരിത്രം കണ്ട ധാർമ്മിക ധീരതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ബലിദാനങ്ങളെന്ന് ഭായ് ഗുർ പ്രകാശ് സിങ് പറഞ്ഞു.

നീതി, സമത്വം, ധർമ്മം എന്നിവയുടെ രക്ഷയ്ക്കായാണ് ഗുരു നിലകൊണ്ടത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ആഴമേറിയ ആത്മീയ സന്ദേശം ജീവിതത്തിൽ ഉൾക്കൊള്ളുന്നതിന് ഹിന്ദു സിഖ് സംഗമങ്ങൾ പോലെ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്ന് ഗുർ പ്രകാശ് സിംഗ് പറഞ്ഞു.
ഹിന്ദു സിഖ് ഏകത ഒരേ പൈതൃകത്തിൽ അധിഷ്ഠിതമാണ്. ഗുരു സാഹിബിന്റെ ദർശനങ്ങൾ കാല, ദേശങ്ങൾക്ക് അതീതമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഗമം, അദ്ദേഹം പറഞ്ഞു. പണ്ഡിറ്റ് അഭയദേവ് ശാസ്ത്രി, ഡോ. പർഗത് സിംഗ് ബഗ്ഗയും തുടങ്ങിയവരും പരിപാടിയെ അഭിസംബോധന ചെയ്തു.
ഹിന്ദു സിഖ് യൂണിറ്റി ഫോറം സംഘടിപ്പിച്ച പരിപാടിക്ക് സുരീന്ദർ ശർമ്മ, ആക്ടിവിസ്റ്റ് ആയുഷേ ശർമ്മ തുടങ്ങിയവർ നേതൃത്വം നൽകി.



















Discussion about this post