ഭാരതത്തിലെ കുട്ടികള്‍ക്ക് ധാര്‍മിക മൂല്യത്തിന്റെ പുറകെ പോകുകയല്ലാതെ വേറൊരു വഴിയില്ല: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
കോഴിക്കോട്: ബാലഗോകുലത്തിന് അരനൂറ്റാണ്ടു മുന്‍പ് ബീജാവാപം ചെയ്ത കോഴിക്കോട്, സുവര്‍ണജയന്തിയോടനുബന്ധിച്ച് സംസ്ഥാനകലോത്സവത്തിന് തിരി തെളിഞ്ഞു. ഇന്നലെ വൈകീട്ട് മലയാളത്തിലെ പ്രിയഗാനരചയിതാവ് കൈതപ്രം ദാമോദരനന്‍ നമ്പൂതിരി കലോത്സവം ഉദ്ഘാടനം ചെയ്തു. ...