ന്യൂദല്‍ഹി: എക്‌സൈസ് കുംഭകോണത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുടുക്കി വീഡിയോ. അനധികൃത ലൈസന്‍സ് നല്‍കുന്നതിന് ഇരുനേതാക്കള്‍ക്കും ലഭിക്കുന്ന കമ്മീഷനെ സംബന്ധിച്ചുള്ള സംഭാഷണം ഉള്‍പ്പെട്ട വീഡിയോ ആണ് ഇന്നലെ ബിജെപി നേതാവ് സംബിത് പാത്ര വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. ഒളിക്യാമറയുടെ മാസ്റ്ററെന്ന് അറിയപ്പെടുന്ന അരവിന്ദ് കേജ്‌രിവാള്‍ ഒളിക്യാമറയില്‍ കുടുങ്ങിയിരിക്കുന്നു എന്ന ആമുഖത്തോടെയാണ് സംബിത് പാത്ര വിവരങ്ങള്‍ പങ്കുവച്ചത്.
കേസിലെ പന്ത്രണ്ടാം പ്രതിയായ സണ്ണി മര്‍വയുടെ പിതാവ് കുല്‍വീന്ദര്‍ മര്‍വയുടെതാണ് സ്റ്റിങ് വീഡിയോ. മനീഷ് സിസോദിയയ്ക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എത്ര കമ്മീഷന്‍ നല്‍കണമെന്ന് ദല്‍ഹിയിലെ മദ്യവ്യാപാരികള്‍ നടത്തിയ സംഭാഷണമാണ് ഇതിലൂടെ പുറത്തുവന്നത്. ഇരുനേതാക്കള്‍ക്കും എണ്‍പത് ശതമാനം കമ്മിഷനായി ലഭിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് സംബിത് പാത്ര ചൂണ്ടിക്കാട്ടി.
നിങ്ങള്‍ 80 ശതമാനം കമ്മീഷന്‍ തരൂ, എന്നിട്ട് കഴിയുന്ന രീതിയില്‍ 20 ശതമാനം വില്‍ക്കൂ, അത് ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഇതാണ് കെജ്രിവാളിന്റെ നയം, സ്റ്റിംഗ് വീഡിയോ പ്ലേ ചെയ്ത ശേഷം സംബിത് പത്ര പറഞ്ഞു.
അതേസമയം വീഡിയോ പുറത്തുവിട്ട സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post