തൊടുപുഴ: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സമിതി അംഗം തൊടുപുഴ ജ്യോതിഭവനില്‍ എ.ജി. രാധാകൃഷ്ണന്‍(69) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍ നടത്തി.
അടിയന്തരാവസ്ഥ കാലം മുതല്‍ രണ്ട് വര്‍ഷം ഒറ്റപ്പാലം താലൂക്കില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം തൊടുപുഴ താലൂക്കിന്റെ കാര്യവാഹായി ചുമതല വഹിച്ചു.
ഭാരതീയവിദ്യാനികേതൻ്റെ പൂര്‍ണസമയ പ്രവര്‍ത്തകനായ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് 1981ല്‍ ഇടുക്കി ജില്ലയിലെ ആദ്യത്തെ വിദ്യാനികേതന്‍ സ്‌കൂള്‍ ആരംഭിച്ചത്. സ്‌കൂളിൻ്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. വിദ്യാനികേതൻ്റെ സംസ്ഥാന സെക്രട്ടറി എന്ന ചുമതലയിലും ഏറെക്കാലം പ്രവര്‍ത്തിച്ചു.
ഇടുക്കി ജില്ലയില്‍ ഇരുപതോളം പഞ്ചായത്തുകളില്‍ വിദ്യാനികേതന്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ഭാര്യ: പാര്‍വതി (ചാലക്കുടി മറ്റത്തില്‍ കുടുംബാഗം). മക്കള്‍: രാധിക ആര്‍.(അസി. പ്രൊഫസര്‍, മൂന്നാര്‍ എന്‍ജിനീയറിങ് കോളജ്), ശ്രീവിദ്യാ ആര്‍.(അധ്യാപിക, തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍), ശ്രീലക്ഷ്മി ആര്‍.(ടിസിഎസ്, തിരുവനന്തപുരം ടെക്നോപാര്‍ക്ക്). മരുമക്കള്‍: സുമന്‍ലാല്‍ (ബിസിനസ്), സുമേഷ്(ഇന്തോനേഷ്യ), ഗണേഷ്(ബിസിനസ്).
Discussion about this post