ചെന്നൈ: ‘സച്ചിനാകാന്‍ കൊതിച്ചു, സച്ചിനെപ്പോലെ കളിക്കണമെന്ന് മോഹിച്ചു, ഇപ്പോഴും ആഗ്രഹിക്കുന്നു’ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണിയുടേതാണ് തുറന്നുപറച്ചില്‍. കളിച്ചു തുടങ്ങിയപ്പോഴാണ് ആ രീതി വഴങ്ങില്ലെന്ന് തിരിച്ചറിഞ്ഞത്. ഞങ്ങള്‍ രണ്ടുപേരുടെയും ശൈലി തികച്ചും വ്യത്യസ്തമാണ്. അദ്ദേഹത്തെ പോലെ ആകാന്‍ ആഗ്രഹിക്കാനേ പറ്റൂ, അത് അനുകരിക്കാനാകില്ല, ധോണി പറഞ്ഞു. വ്യാഴാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോയിലാണ് തന്‍റെ റോള്‍ മോഡല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന് ധോണി തുറന്നു പറഞ്ഞത്.
അദ്ദേഹത്തിന്‍റെ കളി കാണുക എന്‍റെ ആവേശമായിരുന്നു. അതുപോലെ കളിക്കണമെന്ന് ഞാന്‍ എപ്പോഴും വിചാരിച്ചിരുന്നു, പക്ഷേ കഴിഞ്ഞില്ല, ധോണി പറഞ്ഞു.
Discussion about this post