സിയോള്‍: എല്‍നാസ് റെക്കാബിയുടെ വിഷയത്തില്‍ ദുരൂഹമായത് സംഭവിച്ചിട്ടുണ്ടെന്ന് സംശയിക്കണമെന്ന് മുന്‍ ഇറാനിയന്‍ ചെസ് താരവും അന്താരാഷ്ട്ര റഫറിയുമായ ഷൊഹ്രെ ബയാത്ത്. ഹിജാബ് ധരിക്കാത്തതില്‍ ക്ഷമ ചോദിച്ചു കൊണ്ട് റെക്കാബിയുടേ തെന്ന പേരില്‍ ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെക്കുറിച്ച് ബയാത്തിന്‍റെ പ്രതികരണമിങ്ങനെ, ‘വാക്കുകളേക്കാള്‍ ഉച്ചത്തില്‍ പ്രവൃത്തികള്‍ സംസാരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇറാനിലെ പോരാളികള്‍ക്കൊപ്പം എന്ന് ശക്തമായി പ്രഖ്യാപിച്ച പ്രവൃത്തിയാണ് റെക്കാബിയുടേത്. രണ്ട് വര്‍ഷം മുമ്പ് ക്ഷമാപണം എഴുതാനും മാപ്പ് പറയാനും എന്നോടും അവര്‍ ആവശ്യപ്പെട്ടതാണ്. അത് ചെയ്‌തെങ്കില്‍ എനിക്ക് പിന്നെ ഞാനായി തുടരാനാവുമായിരുന്നില്ല.’
രണ്ട് വര്‍ഷം മുമ്പ് ഷാങ്ഹായില്‍ നടന്ന അന്താരാഷ്ട്ര ചെസ് മത്സരത്തില്‍ റഫറിയായിരുന്ന ബയാത്ത് ഹിജാബ് ധരിക്കാത്തതിനെത്തുടര്‍ന്ന് വധ ഭീഷണി നേരിട്ടിരുന്നു. പിന്നീട് അവര്‍ ഇറാനിലേക്ക് പോകാതെ ഇംഗ്ലണ്ടില്‍ അഭയം തേടുകയായിരുന്നു.
Discussion about this post