കോഴിക്കോട്: പതിനെട്ട് വയസ്സിന് താഴെയുള്ള എഴുത്തുകാരിൽ നിന്ന് പതിമൂന്നാമത് എൻ.എൻ. കക്കാട് സാഹിത്യ പുരസ്കാരത്തിനായി കൃതികൾ ക്ഷണിക്കുന്നു. ഏത് സാഹിത്യശാഖയും പരിഗണിക്കും. 2021 ജനുവരിക്ക് ശേഷം പ്രസിദ്ധീകരിച്ചതോ, പുസ്തകരൂപത്തിൽ തയ്യാറാക്കിയതോ ആയ കൃതികളാണ് പരിഗണിക്കുക. 10001 രൂപയും, പ്രശസ്തിപത്രവും, ശിൽപവും അടങ്ങുന്ന പുരസ്കാരം മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൃതിയുടെ മൂന്നു കോപ്പികൾ നവംബർ 30ന് മുമ്പ് കൺവീനർ, എൻ.എൻ.കക്കാട് സാഹിത്യ പുരസ്കാര സമിതി, കേശവസ്മൃതി, ചാലപ്പുറം, കോഴിക്കോട് 673002, എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
കൺവീനർ, എൻ. എൻ. കക്കാട് സാഹിത്യ പുരസ്കാര സമിതി















