ആലുവ: സക്ഷമ അടുത്തവര്‍ഷം ജനുവരിയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദിവ്യാംഗ ഫെസ്റ്റ് ‘സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള മാഗ്ന കാര്‍ട്ടയായി മാറണമെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി.
ആലുവയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുന്ദരം സക്ഷം ഉത്സവ് ബ്രോഷര്‍ സ്വാമിക്ക് കൈമാറി. ദക്ഷിണ ക്ഷേത്ര സംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍, സംസ്ഥാന ട്രഷറര്‍ ടി.എം. കൃഷ്ണകുമാര്‍, ജോ. സെക്രട്ടറി പ്രദീപ് എടത്തല, മേഖല സെക്രട്ടറി ടി.ബി. ഹരി, ജില്ലാ സെക്രട്ടറി എം. ബി.സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം പുത്തരികണ്ടം മൈതാനിയില്‍ ജനുവരി 20 മുതല്‍ 24 വരെ നടക്കുന്ന ഫെസ്റ്റില്‍ നൂറിലധികം സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍ പങ്കെടുക്കും.
വ്യക്തിഗത സ്റ്റാളുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ കലാകായിക മേളകള്‍ എന്നിവയും നടക്കും. പി. സദാനന്ദന്‍ മാസ്റ്റര്‍ എംപി യുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം നടന്ന് വരികയാണ്.














