ന്യൂദല്‍ഹി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്ന ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍ അനുഗ്രഹം തേടി ജമ്മു കശ്മീരിലെ പ്രസിദ്ധമായ വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തി. ഞായറാഴ്ച രാത്രിയായിരുന്നു അദ്ദേഹം ദര്‍ശനത്തിനായെത്തിയത്. പുതിയ സിനിമ പത്താനിലെ ആദ്യഗാനത്തിന്‍റെ ലോഞ്ചിങ്ങിന് മുന്നോടിയായാണ് താരം ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. രാത്രി വൈഷ്‌ണോദേവിയിലെത്തിയ ഷാരുഖിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആരാധകര്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.
മെക്കയില്‍ ഉമ്‌റ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ദേവീദര്‍ശനത്തിന് ഷാരുഖ് എത്തിയത്. സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെയായിരുന്നു ദര്‍ശനം. നേരത്തെ സൗദി അറേബ്യയില്‍ ഡങ്കി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ഷാരൂഖ് മെക്ക സന്ദര്‍ശിച്ചത്.
Discussion about this post