ന്യൂയോര്‍ക്ക്: സാമ്പത്തിക രംഗത്ത് ഇന്ത്യന്‍ കുതിപ്പ് പ്രവചിച്ച് ഐഎംഎഫ്, ഈ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പകുതിയും ഇന്ത്യയുടെയും ചൈനയുടേയും സംഭാവനയായിരിക്കുമെന്നാണ് നിരീക്ഷണം. പത്തിലൊന്ന് ശതമാനം മാത്രമായിരിക്കും അമേരിക്കയും യൂറോപ്യന്‍ യൂണിയനും സംഭാവന നല്‍കുക. ഐഎംഎഫിന്റെ വേള്‍ഡ് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
ഇന്ത്യയുടെ വളര്‍ച്ച അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ആറു ശതമാനത്തിലേറെയായിരിക്കും. ചൈന നാലര ശതമാനം വളര്‍ച്ച നേടും.. ആഗോള സമ്പദ് വളര്‍ച്ച 2022ല്‍ 3.4 ശതമാനം ആയിരുന്നത് 2023ല്‍ 2.9 ശതമാനമായി കുറയുമെന്നും 2024ല്‍ ഇത് 3.1 ശതമാനമായി വര്‍ധിക്കുമെന്നും ഐഎംഎഫ് പറയുന്നു.
വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച സ്‌പെയ്‌നിനാകും 2.5 ശതമാനം, യുഎസ്-1.4, കാനഡ-1.5 എന്നിങ്ങനെയാണ് കണക്ക്.
ആഫിക്കന്‍ രാജ്യങ്ങള്‍ 4.1 ശതമാനം വളര്‍ച്ച നേടും. സൗദി അറേബ്യ അടുത്ത വര്‍ഷം 3.4 ശതമാനം വളര്‍ച്ച കൈവരിക്കും
Discussion about this post