VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
2 March, 2026
in ഭാരതം
Share
Tweet
SendTelegram

കുരുക്ഷേത്ര(ഹരിയാന): സമൂഹം, സംസ്‌കാരം, മൂല്യങ്ങള്‍, ധാര്‍മ്മികത, നല്ല പെരുമാറ്റം എന്നിവയാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ധാര്‍മ്മിക മൂല്യങ്ങളും പ്രതിബദ്ധതയും പെരുമാറ്റവുമായി സംയോജിപ്പിക്കുമ്പോള്‍ മാത്രമേ ആരോഗ്യകരമായ സമൂഹസൃഷ്ടി സാധ്യമാകൂ, അദ്ദേഹം പറഞ്ഞു. കുരുക്ഷേത്ര സര്‍വകലാശാലയിലെ ശ്രീമദ് ഭഗവദ്ഗീത ഓഡിറ്റോറിയത്തില്‍ സംഘശതാബ്ദിയോനുബന്ധിച്ച് നടന്ന പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

വീടുകളില്‍ ശുഭകരമായ സംഭാഷണത്തിന്റെ പാരമ്പര്യം വളര്‍ത്തിയെടുക്കണം. സംഭാഷണവും സംസ്‌കാരസമ്പന്നമായ അന്തരീക്ഷവുമാണ് ഒരു വ്യക്തിയെ വഴിതെറ്റുന്നതില്‍ നിന്ന് സംരക്ഷിക്കുന്നത്. സമൃദ്ധിയുടെ കാലത്ത് പലരും ഒപ്പമുണ്ട്, എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ സഹായിക്കുക കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൂല്യങ്ങളാണ്. ഒരു വ്യക്തി പരാജയപ്പെടുകയോ മോശം കൂട്ടുകെട്ടില്‍ അകപ്പെടുകയോ ചെയ്താല്‍, അവരെ നയിക്കുകയും ഉപദേശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് കുടുംബവും സമൂഹവുമാണ്. കുടുംബത്തിലും സമൂഹത്തിലും മൂല്യങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുക കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു,

സംഘം താരതമ്യങ്ങളില്ലാത്ത സംഘടനയാണ്.  ദൂരെ നിന്ന് അതിനെ മനസ്സിലാക്കാനാവില്ല. സംഘം സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
സമൂഹത്തെ സംഘടിപ്പിക്കാതെ രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകില്ല. അതിന്റെ ഉത്തരവാദിത്തം ഏതെങ്കിലും സംഘടനയിലോ വ്യക്തിയിലോ ഒതുങ്ങുന്നതല്ല. വ്യവസ്ഥാപിതമായ മാറ്റത്തിന് സാമൂഹികപരിവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ പ്രാഥമിക ദൗത്യം വ്യക്തിനിര്‍മാണവും സംഘടിത സമാജവുമാണ്. സംഘം ആരുടെയും രക്ഷകരല്ല, മറിച്ച് സമൂഹത്തെ ശക്തമാക്കാനാണ് പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ സമൂഹത്തിന്റെയും സംയോജനമുണ്ടാകണം. ഹിന്ദുധര്‍മ്മം സങ്കുചിതമല്ല, മറിച്ച് മൂല്യങ്ങളിലും ദേശീയ താല്‍പ്പര്യത്തിലും അധിഷ്ഠിതമായ സാംസ്‌കാരികവും ഗുണപരവുമായ ജീവിതദര്‍ശനത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ബി.എസ്. ജയ്സ്വാള്‍, ഉത്തരക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍, പ്രാന്ത സംഘചാലക് പ്രതാപ് സിംഗ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: RSS100RSSdr. mohan bhagawat#MohanBhagwat
Share
Tweet
SendShareShare

Latest from this Category

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies