യാങ്കോണ്‍(മ്യാന്മര്‍): മ്യാന്മറില്‍ സംസ്‌കാര്‍ സാധനാ ശിബിരവുമായി സനാതന്‍ ധര്‍മ്മ സ്വയംസേവക സംഘം(എസ്ഡിഎസ്എസ്). പ്രവര്‍ത്തകര്‍ക്കായി രണ്ട് കാര്യകര്‍ത്തൃവര്‍ഗും അഞ്ച് സംസ്‌കാര്‍ സാധനാ വര്‍ഗുമാണ് രാജ്യത്തൊട്ടാകെ നടന്നത്. മ്യാന്മറിലെ 25 നഗരകേന്ദ്രങ്ങളിലും നാല്‍പത് ഗ്രാമങ്ങളിലുമായി നടന്ന ശിബിരങ്ങളിലായി എഴുന്നൂറോളം പേരാണ് പങ്കെടുത്തത്.
കഥ പറച്ചിലും കളികളും സുഭാഷിതങ്ങളും ഹിന്ദുധര്‍മ്മ പ്രഭാഷണങ്ങളുമൊക്കെയായാണ് സംസ്‌കാര്‍ സാധനാ ശിബിരം നടന്നത്. ശിബിരങ്ങള്‍ക്ക് മുന്നോടിയായി മ്യാന്മറിന്റെ സ്വാതന്ത്ര്യദിനമായ ജനുവരി നാല് മുതല്‍ തുടര്‍ച്ചയായ ശുചീകരണ പരിപാടികള്‍ രാജ്യമൊട്ടാകെ നടത്തി. നോര്‍ത്ത് ഒക്കലാപയിലെ യെവേ ഹിന്ദു ശ്മശാനം ശുചീകരിച്ചത് അന്‍പത് പേരടങ്ങുന്ന കോളജ് വിദ്യാര്‍ത്ഥി സംഘമാണ്.
Discussion about this post