റാഞ്ചി: ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയില്‍ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കുനേരെയും കല്ലേറ്. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അക്രമം ഉണ്ടായത്. നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റാഞ്ചിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള സാഹിബ്ഗഞ്ച് പട്ടണത്തില്‍ ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടത്തിയപ്പോഴായിരുന്നു അക്രമങ്ങളെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രാംനിവാസ് യാദവ് പറഞ്ഞു.
കുളിപ്പാറ മേഖലയില്‍ വച്ചാണ് ഘോഷയാത്രയ്‌ക്കെതിരെ ഒരു കൂട്ടം ആളുകള്‍ കല്ലും കട്ടയുമെറിഞ്ഞത്. സാഹിബ്ഗഞ്ച് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാജേന്ദ്ര കുമാര്‍ ദുബെയ്ക്ക് തലയ്ക്ക് പരിക്കേറ്റു.
സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും യാദവ് പറഞ്ഞു.
Discussion about this post