കൊല്‍ക്കത്ത: ഹനുമദ് ജയന്തിക്ക് അക്രമങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാന്‍ കേന്ദ്രസേനയെ ബംഗാളിലുട നീളം വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി മമത സര്‍ക്കാരിനോട് ഉത്തരവിട്ടു. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. രാമനവമി ആഘോഷങ്ങള്‍ക്കു നേരെ ബംഗാളില്‍ പലയിടങ്ങളിലും അക്രമങ്ങളും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ്, ചീഫ് ജസ്റ്റിസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയീ ഭട്ടാചാര്യ എന്നിവരുടെ ഉത്തരവ്. ഹനുമദ് ജയന്തി ആഘോഷ സമയത്ത് സമാധാനം കാത്തു സൂക്ഷിക്കാന്‍ എന്തു നടപടിയാണ് എടുക്കുന്നതെന്ന് വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. രാമനവമി ആഘോഷങ്ങള്‍ക്കെതിരെ ഹൂഗ്ലിയിലും ഹൗറയിലും വലിയ തോതിലാണ് അക്രമമുണ്ടായത്.
ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സേനയെ വിന്യസിക്കണം. ഇതിന് കേന്ദ്രത്തോട് അഭ്യര്‍ഥിക്കാം. കോടതി പറഞ്ഞു. രാമനവമി ആഘോഷങ്ങളിലേക്കുണ്ടായ അക്രമണങ്ങള്‍ സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മമത സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
Discussion about this post