ജയ്പൂർ: ജി 20 ഉച്ചകോടിയുടെ ഭാഗമായ വിമൻസ് 20 (ഡബ്ല്യു 20 ) യുടെ രണ്ടാമത് യോഗം ജയ്പൂരിൽ ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 വനിതാ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. വനിതകളുടെ വികസനം എന്ന ആശയത്തിൽ നിന്നും വനിതകൾ നയിക്കുന്ന വികസനം എന്ന ഭാരതത്തിന്‍റെ കാഴ്ചപ്പാട് ലോകത്തിന്‍റെ കണ്ണുതുറപ്പിക്കും എന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ജി 20 ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതിനായി ഡബ്യൂ 20 ഉച്ചകോടി യിലേക്കുള്ള അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, കാഴ്ചപ്പാടുകൾ , പദ്ധതികൾ എന്നിവ ഈ സമ്മേളനത്തോടെ രൂപീകരിക്കപ്പെടും.
കൃത്യമായ പദ്ധതിയോടു കൂടി സ്ത്രീകളുടെ ഉന്നമനമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആദ്യ ഡബ്ല്യു 20 ടീം ഭാരതത്തിന്റേതാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
കേരളത്തിൽ നിന്ന് ഡബ്ല്യു 20 കേരള ചാപ്റ്റർ ഹെഡ് ഡോ. ലക്ഷ്മി വിജയൻ വി.ടി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗം നാളെ സമാപിക്കും.
Discussion about this post