ഇന്‍ഡോര്‍: ഹിന്ദുസമൂഹത്തിനാകെ പ്രേരണ നല്കുന്ന ഗ്രന്ഥമാണ് ഗുരുഗ്രന്ഥസാഹിബ് എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ബുര്‍ഹാന്‍പൂരിലെ ഗുരുദ്വാര ബദി സംഗത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നവരെ പ്രചോദിപ്പിക്കാനും സത്യത്തിന്‍റെ മാര്‍ഗത്തില്‍ നയിക്കാനും ഈ പവിത്രഗ്രന്ഥത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണം കൊണ്ടെഴുതി, ഗുരുഗോവിന്ദ്‌സിങ് ഒപ്പുവച്ച പവിത്രമായ ഗുരു ഗ്രന്ഥസാഹിബ് സര്‍സംഘചാലക് വണങ്ങി.
ശ്രീ ഗുരുദ്വാര പ്രബന്ധന്‍ സമിതി ചെയര്‍മാന്‍ ഗിയാനി സര്‍സംഘചാലകിനെ വരവേറ്റു. നാല്പത് മിനിട്ട് അവിടെ ചെലവഴിച്ച മോഹന്‍ഭാഗവത് ശ്രീഗുരുദ്വാര സാഹിബിന്റെ ചരിത്രത്തെക്കുറിച്ചും ഗുരു ഗുരു തേജ് ബഹാദൂര്‍ മുന്നോട്ടുവച്ച സമാജരക്ഷ എന്ന ആശയത്തെക്കുറിച്ചും അവരുമായി ചര്‍ച്ച നടത്തി.
Discussion about this post